---
title: "#Art Feset|കരിയാത്തന്‍പാറ - തോണിക്കടവില്‍ നിറങ്ങള്‍ പെയ്തിറങ്ങിയ മഴവില്‍ യാത്ര"
english_title: "Art feset at kariyathanpara-Thonikkatavu "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/162182/art-feset-at-kariyathanpara-thonikkatavu"
published_at: "2023-11-14T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655370a7e7429_camp_.jpg"
keywords: []
---

# #Art Feset|കരിയാത്തന്‍പാറ - തോണിക്കടവില്‍ നിറങ്ങള്‍ പെയ്തിറങ്ങിയ മഴവില്‍ യാത്ര

> **Lead Summary:** **നടുവണ്ണൂര്‍: **പ്രകൃതി സൗന്ദര്യം നിറഞ്ഞ കരിയാത്തന്‍പാറ - തോണിക്കടവില്‍ നടന്ന ജലച്ചായചിത്രകലാ ക്യാമ്പ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **പ്രകൃതി സൗന്ദര്യം നിറഞ്ഞ കരിയാത്തന്‍പാറ - തോണിക്കടവില്‍ നടന്ന ജലച്ചായചിത്രകലാ ക്യാമ്പ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മഴവില്‍ കലാ കൂട്ടായ്മയുടെ ദൃശ്യകലാവിഭാഗമായ മഴവില്‍ ചന്തത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മഴയില്‍ചിത്ര യാത്ര ചിത്രകലാ ക്യാമ്പില്‍ നാല്പതോളം ചിത്രകലാ പ്രതിഭകള്‍ പങ്കെടുത്തു പ്രശസ്ത ചിത്രകാരന്‍ പ്രജീഷ് പേരാമ്പ്ര ജലച്ചായ സോദ്ധാഹരണ ക്ലാസ് നടത്തി .

കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചാ: വൈസ്പ്രസിഡണ്ട് ഒ.കെ. അമ്മദ്, പി.ടി. എ.പ്രസിഡണ്ട് അഷറഫ് പുതിയപ്പുറം, എസ്.എം.സി. ചെയര്‍മാന്‍ ഷിബീഷ് നടുവണ്ണൂര്‍, ബി.ആര്‍.സി. ടീച്ചര്‍ അരുണ്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി സുരേഷ് ബാബു ടി.എം, ശരത്ത് കിഴക്കേടത്ത് എന്നിവര്‍ സംസാരിച്ചു.

മഴവില്‍ ചന്തം ടീച്ചര്‍ കോഡിനേറ്റര്‍ ശ്രീജേഷ് ശ്രീതിലകം സ്വാഗതവും മഴവില്‍ കലാ കൂട്ടായ്മ ജനറല്‍ കോഡിനേറ്റര്‍ രാജീവന്‍ കെ.സി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/162182/art-feset-at-kariyathanpara-thonikkatavu)