---
title: "#KSSPA| പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന്  സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍"
english_title: "Service Pensioners Association Annual Conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/162200/service-pensioners-association-annual-conference"
published_at: "2023-11-14T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65537dee6d98e_ksspa.jpg"
keywords: []
---

# #KSSPA| പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക ഉടന്‍ നല്‍കണമെന്ന്  സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

> **Lead Summary:** **ബാലുശ്ശേരി:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി മണ്ഡലം വാര്‍ഷികസമ്മേളനവും അനുബന്ധമായി അനുമോദനചടങ്ങും പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പും ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നടന്നു.

## Article Content

**ബാലുശ്ശേരി:** കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബാലുശ്ശേരി മണ്ഡലം വാര്‍ഷികസമ്മേളനവും അനുബന്ധമായി അനുമോദനചടങ്ങും പുതിയ അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പും ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നടന്നു.

കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് വി. ടി. ഉണ്ണിമാധവന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം കെ പി സി സി മെമ്പര്‍ കെ. രാമചന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പെന്‍ഷന്‍ /ക്ഷാമബത്ത പരിഷ്‌കരണ കുടിശ്ശിക നല്‍കുന്നതിലും ക്ഷാമാശ്വാസം 6ഗഡു (18 % )പ്രഖ്യാപിക്കുന്നതിലും പിണറായി സര്‍ക്കാര്‍ നടത്തുന്ന വഞ്ചനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും ഇവ പെന്‍ഷന്‍കാര്‍ക്ക് ഉടനടി ലഭിക്കാനാവശ്യമായ നടപടികള്‍സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ശക്തമായ രീതിയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പെന്‍ഷന്‍കാരും ഇന്ന് ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളും എന്ന വിഷയത്തെക്കുറിച്ച് കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം വി. സദാനന്ദന്‍ ക്ലാസ്സെടുത്തു.ഋഷികേശ് എയിംസില്‍ നിന്നും എംഎസ് സി നഴ്‌സിംഗില്‍ സ്വര്‍ണമെഡല്‍ നേടിയ അക്ഷര ആര്‍. എസ്. നെയും ഇന്റര്‍ മെഡിക്കോസ് ഫെസ്റ്റില്‍ ബെസ്‌ററ് ഫൈന്‍ ആര്‍ട്ടിസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട അനു അരവിന്ദനെയും സമ്മേളത്തില്‍ വെച്ച് അനുമോദിച്ചു.

കൂടാതെ പുതിയ അംഗങ്ങളെ കെ എസ് എസ് പി എ ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരന്‍മാസ്റ്റര്‍ പാലയാട് വരവേല്‍ക്കുകയും ചെയ്തു നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണന്‍മാസ്റ്റര്‍, സെക്രട്ടറി വി. സി. ശിവദാസന്‍ മാസ്റ്റര്‍,ബാലുശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വി. സി വിജയന്‍, കെ എസ് എസ് പി എ ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലന്‍ പാറക്കല്‍, ഭാസ്‌കരന്‍ കിണറുള്ളതില്‍, കെ എസ് എസ് പി എ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എം. രവീന്ദ്രന്‍, വി. വിശ്വനാഥന്‍നായര്‍, എം.ടി. മധു,രാജേന്ദ്രന്‍മാസ്റ്റര്‍ ചാക്യണ്ടി, ടി. കെ. സത്യനാഥന്‍ എന്നിവര്‍ സംസാരിച്ചു.

എല്ലാആശുപത്രികളിലും എല്ലാതരം രോഗങ്ങള്‍ക്കും മെഡിസെപ്പ് പൂര്‍ണ്ണ സംരക്ഷണം ലഭിക്കണമെന്ന് സമ്മേളനം ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/162200/service-pensioners-association-annual-conference)