---
title: "ശിശുഹത്യക്കെതിരെ താക്കീതായി  കന്നൂട്ടിപ്പാറ സ്‌കൂളിലെ ശിശുദിനാഘോഷം"
english_title: "Childrens day at kannuttypara IUMLP School "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/162228/childrens-day-at-kannuttypara-iumlp-school"
published_at: "2023-11-14T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538c3e14efe_CHILDRENS_DAY.jpg"
keywords: []
---

# ശിശുഹത്യക്കെതിരെ താക്കീതായി  കന്നൂട്ടിപ്പാറ സ്‌കൂളിലെ ശിശുദിനാഘോഷം

> **Lead Summary:** **കട്ടിപ്പാറ : **രാഷ്ട്ര ശില്‍പ്പിയും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ കന്നൂട്ടിപ്പാറ ഐയുഎം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം യുദ്ധത്തിന്റെ പേരില്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ ശിശുഹത്യക്കെതിരെ താക്കീതായി.

## Article Content

**കട്ടിപ്പാറ : **രാഷ്ട്ര ശില്‍പ്പിയും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനത്തില്‍ കന്നൂട്ടിപ്പാറ ഐയുഎം എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷം യുദ്ധത്തിന്റെ പേരില്‍ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രൂരമായ ശിശുഹത്യക്കെതിരെ താക്കീതായി.

കാലത്ത് 10 മണിക്കാരംഭിച്ച ശിശു ദിന റാലിയില്‍ കുട്ടികളും ജനപ്രതിനിധികളും രക്ഷിതാക്കളുമടക്കം നിരവധി പേര്‍ അണിനിരന്നു. വാര്‍ഡ് മെമ്പര്‍ എ കെ അബൂബക്കര്‍ കുട്ടി റാലി ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളെ ജീവനെപ്പോലെ സ്‌നേഹിച്ച ചാച്ചാജിയുടെ ജീവിത പാഠങ്ങള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹെഡ് മാസ്റ്റര്‍ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷനായി. യുദ്ധത്തിന്റെ പേരില്‍ നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അബ്ദുള്ള മലയില്‍, സുബൈര്‍ പെരിങ്ങോട്, എസ് എസ് ജി ചെയര്‍മാന്‍ അലക്‌സ് മാത്യു, കെ.ടി.ആരിഫ് മാസ്റ്റര്‍, പി. സജീന , സ്‌കൂള്‍ ലീഡര്‍ അളക ലക്ഷ്മി മുതലായവര്‍ സംസാരിച്ചു.

ശിശുദിനത്തോടനുബന്ധിച്ച് ശിശു പാര്‍ലിമെന്റ്, ചാച്ചാജിയെ വരയ്ക്കല്‍, ശിശുദിന ഗാനങ്ങള്‍, നെഹ്രു തൊപ്പി നിര്‍മ്മാണ മത്സരം, അമ്മയും കുഞ്ഞും ക്വിസ് മത്സരം മുതലായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

പരിപാടികള്‍ക്ക് എം പി.ടി എ ചെയര്‍ പേഴ്‌സണ്‍ ഷഹനാ റൂബി, സോഷ്യല്‍ ക്ലബ് കണ്‍വീനര്‍ കെ.പി. ജസീന കെ സി. ശിഹാബ്, ദിന്‍ഷ ദിനേശ്, ഫൈസ് ഹമദാനി, പി.പി.തസലീന. ഇ.പി. മുന്‍സില, ടി. ഷബീജ്,അനൂജ എട്ടേക്ര, ഷാഹിന കേയക്കണ്ടി, പ്രബിത പി.ബി, സഫ്‌നിദ , ഷബിയ ,കെ.പി. മുഹമ്മദലി മുതലായവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/162228/childrens-day-at-kannuttypara-iumlp-school)