---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് തുടക്കമായി"
english_title: "Perampra sub jilla Kalothsavam has started"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/162960/perampra-sub-jilla-kalothsavam-has-started"
published_at: "2023-11-17T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65571480f2089_up_jilla_kalosavam.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന് തുടക്കമായി

> **Lead Summary:** **കൂട്ടാലിട :** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍ അവിടനല്ലൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ രചനാ മത്സരങ്ങളോടെ ആരംഭിച്ചു.

## Article Content

**കൂട്ടാലിട :** പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നു മുതല്‍ അവിടനല്ലൂര്‍ ഗവ: ഹയര്‍സെക്കന്ററി സ്‌കൂളില്‍ രചനാ മത്സരങ്ങളോടെ ആരംഭിച്ചു.

ചിത്രരചന , കവിതാ രചന, അക്ഷരശ്ലോകം , എന്നീ വിവിധം ഇനം പരിപാടികള്‍ ഇന്നു അരങ്ങേറും. 290 ഇനങ്ങളിലായി 5235 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. 10 വേദികളിലായി നടക്കുന്ന കലോത്സവം 20 ന് വൈകീട്ട് അഞ്ചിന് ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കെ.എം. സച്ചിന്‍ ദേവ് എം.എല്‍.എ മുഖ്യാത്ഥിയായിരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ഷീജ ശശി ഉപഹാരം നല്‍ക്കും. 22 ന് സമാപന സമ്മേളനം എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/162960/perampra-sub-jilla-kalothsavam-has-started)