---
title: "എന്‍.എം. രാജന്‍ സ്മാരക മന്ദിരം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു "
english_title: "N.M. Rajan Memorial Building CPM District Secretary P. Mohanan inaugurated the function"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/16363/nm-rajan-memorial-building-cpm-district-secretary-p-mohanan-inaugurated-the-function"
published_at: "2021-12-16T14:50:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61bb05ba989a0_WATERMARK.JPG"
keywords: []
---

# എന്‍.എം. രാജന്‍ സ്മാരക മന്ദിരം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** ** അത്തോളി**: സിപിഐഎം അത്തോളിക്കാവ് ഈസ്റ്റ് ബ്രാഞ്ച്, അത്തോളിക്കാവ് വെസ്റ്റ് ബ്രാഞ്ച് എന്നിവയ്ക്കായിട്ടുള്ള ഓഫീസായ എന്‍.എം. രാജന്‍ സ്മാരക മന്ദിരം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** അത്തോളി**: സിപിഐഎം അത്തോളിക്കാവ് ഈസ്റ്റ് ബ്രാഞ്ച്, അത്തോളിക്കാവ് വെസ്റ്റ് ബ്രാഞ്ച് എന്നിവയ്ക്കായിട്ടുള്ള ഓഫീസായ എന്‍.എം. രാജന്‍ സ്മാരക മന്ദിരം സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം മുഖ്യപ്രഭാഷണം നടത്തി. അത്തോളി ലോക്കല്‍ സെക്രട്ടറി പി.എം. ഷാജി അധ്യക്ഷനായി. ഉന്നത വിജയികള്‍ക്കുള്ള എന്‍എംആര്‍ സ്മാരക പുരസ്‌കാരം ജില്ലാ സെക്രട്ടറിയറ്റംഗം എം. മെഹബൂബ് വിതരണം ചെയ്തു.

എം. രാധാകൃഷ്ണന്‍, ഇസ്മയില്‍ കുറുമ്പൊയില്‍, ചന്ദ്രന്‍ പൊയിലില്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ എ കെ രാജന്‍ സ്വാഗതവും അത്തോളിക്കാവ് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എന്‍.എം. സിമിലേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാട്ടുണര്‍വ് പരിപാടി നടന്നു. അത്തോളിക്കാവ് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി എം. ബബീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/16363/nm-rajan-memorial-building-cpm-district-secretary-p-mohanan-inaugurated-the-function)