---
title: "നവകേരളസദസ്സ് 25 ന് ബാലുശ്ശേരിയില്‍; വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി"
english_title: "Jana kerala sadass at balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/164486/jana-kerala-sadass-at-balussery"
published_at: "2023-11-23T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655efde398a56_balussery_jks.jpg"
keywords: []
---

# നവകേരളസദസ്സ് 25 ന് ബാലുശ്ശേരിയില്‍; വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി

> **Lead Summary:** **ബാലുശേരി:** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സില്‍ പരാതി നല്‍കാന്‍ ബാലുശേരിയില്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി. ബാലുശേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസിന് സമീപത്തായാണ് പരാതി നല്‍കാനുള്ള ക്രമീകരണം തയ്യാറാക്കുന്നത്.

## Article Content

**ബാലുശേരി:** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസ്സില്‍ പരാതി നല്‍കാന്‍ ബാലുശേരിയില്‍ വിപുലമായ സംവിധാനം ഏര്‍പ്പെടുത്തി. ബാലുശേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഫീസിന് സമീപത്തായാണ് പരാതി നല്‍കാനുള്ള ക്രമീകരണം തയ്യാറാക്കുന്നത്.

25 ന് രാവിലെ 10 മുതല്‍ 4 മണി വരെ പരാതികള്‍ നല്‍കാവുന്നതാണ്. 20 കൗണ്ടറുകളാണ് പരാതിനല്‍കാനുണ്ടാവുക. മൂന്ന് കൗണ്ടര്‍ ഭിന്നശേഷി ക്കാര്‍ക്കും, മൂന്ന് കൗണ്ടര്‍ മുതിര്‍ന്നപൗരന്മാര്‍ക്കും പരാതി നല്‍കാനായി ക്രമപ്പെടുത്തും. ഏഴ് കൗണ്ടര്‍ സ്ത്രീകള്‍ക്ക് മാത്രമായും ഏഴ് കൗണ്ടര്‍ പുരുഷന്മാര്‍ക്കും പരാതി നല്‍കാനായിട്ടുണ്ടാവും.

ഓഫീസിനടുത്ത് ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും. ഓരോ കൗണ്ടറിലും ഒരു സൂപ്പര്‍വൈസര്‍ , അസിസ്റ്റന്റ് സുപ്പര്‍വൈസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിക്കുക. കൂടാതെ ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുമുണ്ടാവും. പരാതി നല്‍കുന്നയാള്‍ക്ക് കൈപ്പറ്റ് രശീതും നല്‍കും.

ഇരിപ്പിടവും കുടിവെള്ള സൗകര്യവും ഒരുക്കും. പരാതികള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി കലക്ടറേറ്റ്‌ലെത്തിച്ചാണ് എന്റര്‍ ചെയ്യുക. ബാലുശേരി ബിഡിഒ ബിനുജോസിനാണ് ചുമതല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/164486/jana-kerala-sadass-at-balussery)