---
title: "നവകേരള സദസ് ; ബാലുശേരി ടൗണില്‍  നാളെ ഗതാഗത നിയന്ത്രണം"
english_title: " New Kerala sADASS ; In Balushery Town Traffic control tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/164839/new-kerala-sadass-in-balushery-town-traffic-control-tomorrow"
published_at: "2023-11-24T18:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560a39e33eef_balussery_towen.jpg"
keywords: []
---

# നവകേരള സദസ് ; ബാലുശേരി ടൗണില്‍  നാളെ ഗതാഗത നിയന്ത്രണം

> **Lead Summary:** **ബാലുശേരി: **ബാലുശേരി നിയോജക മണ്ഡലത്തില്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25 ന് സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.കെ സുരേഷ് കുമാര്‍ അറിയിച്ചു.

## Article Content

**ബാലുശേരി: **ബാലുശേരി നിയോജക മണ്ഡലത്തില്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 25 ന് സംഘടിപ്പിക്കുന്ന നവകേരള സദസിന്റെ ഭാഗമായി ടൗണില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.കെ സുരേഷ് കുമാര്‍ അറിയിച്ചു.

കൂട്ടാലിട, കൂരാച്ചുണ്ട്, കോട്ടൂര്‍, കായണ്ണ ഭാഗത്തു നിന്നും വരുന്ന ബസ്സ്, മറ്റു വലിയ വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡില്‍ വന്ന് യാത്രക്കാരെ ഇറക്കി കൂട്ടാലിട റോഡിലേക്ക് തിരിച്ചു പോയി റോഡരുകില്‍ പാര്‍ക്ക് ചെയ്യണം. കാര്‍, മറ്റു ചെറിയ വാഹനങ്ങള്‍ മഞ്ഞപ്പാലം, കോട്ടനട റോഡു വഴി വന്ന് പനങ്ങാട് വില്ലേജ് ഓഫിസിനടുത്ത് ആളെയിറക്കി കോട്ട ക്ഷേത്രം റോഡ് വഴി തിരുവാഞ്ചേരി പ്പൊയിലില്‍ കിനാലൂര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്യണം.

അത്തോളി,ഉള്ളിയേരി,നടുവണ്ണൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍ ബസ്റ്റാന്‍ഡില്‍ വന്ന് ആളെ ഇറക്കി പനായി റോഡിലേക്ക് തിരിച്ച് പോയി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം. കാര്‍ മറ്റു ചെറിയ വാഹനങ്ങള്‍ വൈകുണ്ഠത്തില്‍ ആളെ ഇറക്കി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം.

ഉണ്ണികുളം,പനങ്ങാട് ഭാഗത്തു നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍ ബസ്റ്റാന്‍ഡില്‍ വന്ന് ആളെ ഇറക്കി താമരശ്ശേരി റോഡിലേക്ക് തിരിച്ച് പോയി അറപ്പീടിക പെട്രോള്‍ പമ്പിനു ശേഷം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം. കാര്‍, മറ്റു ചെറിയ വാഹനങ്ങള്‍ ബാലുശേരി മുക്കില്‍ ആളെ ഇറക്കി വട്ടോളി ബസാറിലെ സ്റ്റേഡിയത്തില്‍ പാര്‍ക്ക് ചെയ്യണം. നന്മണ്ട ഭാഗത്തു നിന്നും വരുന്ന ബസ്, മറ്റു വലിയ വാഹനങ്ങള്‍ ബസ്റ്റാന്‍ഡില്‍ വന്ന് ആളെ ഇറക്കി ഉള്ളിയേരി റോഡിലേക്ക് പോയി പനായിക്കു ശേഷം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്യണം.

കാര്‍ മറ്റു ചെറിയ വാഹനങ്ങള്‍ ബാലുശേരി മുക്കില്‍ ആളെ ഇറക്കി അഞ്ചും പാര്‍ക്കിങ്ങില്‍ (വട്ടോളി ബസാര്‍) പാര്‍ക്ക് ചെയ്യണം. പാര്‍ക്കിങ് സ്ഥലത്തല്ലാതെ ബാലുശേരി ടൗണില്‍ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.

ബാലുശേരി - കണ്ണാടിപൊയില്‍ റൂട്ടിലോടുന്ന ലൈന്‍ ബസ്സുകള്‍ ബാലുശേരി, അറപ്പീടിക,പുതിയകാവ് വഴി കണ്ണാടി പൊയിലിലേക്കും തിരിച്ചും സര്‍വീസ് നടത്തണം. മറ്റു റൂട്ടിലോടുന്ന ബസ്സുകള്‍ സാധാരണ പോലെ സര്‍വീസ് നടത്തേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/164839/new-kerala-sadass-in-balushery-town-traffic-control-tomorrow)