---
title: "എലത്തൂര്‍ നിയോജക മണ്ഡലം നവകേരള  സദസ് നന്മണ്ടയില്‍ ;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി"
english_title: "Elathur Constituency Navakerala Sadas Nanmanda ; Preparations are complete"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/164860/elathur-constituency-navakerala-sadas-nanmanda-preparations-are-complete"
published_at: "2023-11-24T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560b0df2285d_elathoor_.jpg"
keywords: []
---

# എലത്തൂര്‍ നിയോജക മണ്ഡലം നവകേരള  സദസ് നന്മണ്ടയില്‍ ;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

> **Lead Summary:** **നന്മണ്ട: ** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലം നവകേരളസദസിന് നന്മണ്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനയ്യായിരം ആളുള്ളെ ഉള്‍കൊള്ളാന്‍ കഴിയുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

## Article Content

**നന്മണ്ട: ** മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന എലത്തൂര്‍ നിയോജക മണ്ഡലം നവകേരളസദസിന് നന്മണ്ടയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പതിനയ്യായിരം ആളുള്ളെ ഉള്‍കൊള്ളാന്‍ കഴിയുന്ന പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിവേദനങ്ങള്‍ സ്വീകരിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലാണ് കൗണ്ടര്‍ പ്രവര്‍ത്തിക്കുക . 20 കൗണ്ടറുകളാണ് നിവേദനംനല്‍കാനുണ്ടാവുക. രണ്ട്കൗണ്ടര്‍ ഭിന്നശേഷി ക്കാര്‍ക്കും, മൂന്ന് കൗണ്ടര്‍ മുതിര്‍ന്നപൗരന്മാര്‍ക്കും നിവേദനം നല്‍കാനായി ക്രമപ്പെടുത്തും. ഓഫീസിനടുത്ത് ഹെല്‍പ്പ് ഡെസ്‌കും പ്രവര്‍ത്തിക്കും. ഓരോ കൗണ്ടറിലും ഒരു സൂപ്പര്‍വൈസര്‍ , അസിസ്റ്റന്റ് സുപ്പര്‍വൈസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സ്വീകരിക്കുക.

കൂടാതെ ഇവരെ സഹായിക്കാന്‍ വളണ്ടിയര്‍മാരുമുണ്ടാവും. നല്‍കുന്നയാള്‍ക്ക് കൈപ്പറ്റ് രശീതും നല്‍കും. ഇരിപ്പിടവും കുടിവെള്ള സൗകര്യവും ഒരുക്കും. 25 ന് ഉച്ചയ്ക്ക് 1 മണി മുതല്‍ നല്‍കാവുന്നതാണ്. പരാതികള്‍ സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റി കലക്ടറേറ്റില്‍ എത്തിച്ചാണ് എന്റര്‍ ചെയ്യുക. ജോ. ഡയറക്ടര്‍ എല്‍എസ് ജിഡി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് പി. അശോകനാണ് ചുമതല. തലക്കുളത്തൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബാലുശ്ശേരി, കാക്കൂര്‍ പോലീസ് എസ് എച്ച് ഒ മാരുടെയും നന്മണ്ട ജോ.ആര്‍.ടി.ഒ യുടെയും നേതൃത്വത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സദസിന്റെ സന്ദേശം വിളിച്ചോതി സംഘാടക സമിതി, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ജീവനക്കാര്‍, മഹിളാ സംഘടനകള്‍ കുടുംബശ്രീ, ഹരിതകര്‍മ്മ സേന എന്നിവയുടെ നേതൃത്വത്തില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ണ്ണശബളമായ വിളംബര ജാഥകള്‍, ഫ്‌ലാഷ് മോബ്, തെരുവ് നാടകം, നാടന്‍ - ക്ലാസിക്കല്‍ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറി.

നവ മാധ്യമങ്ങളിലൂടെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഭാഗമായി 2.30 മുതല്‍ നിഷാദ് കോഴിക്കോട് നയിക്കുന്ന ഗാനസദസ് ഉണ്ടാകും. കളക്ടര്‍, സബ്ബ് കലക്ടര്‍, അസി. കലക്ടര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് , ഫയര്‍ ,ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നന്മണ്ടയിലെത്തി പ്രവര്‍ത്തന പുരോഗതി വിലയിരുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/164860/elathur-constituency-navakerala-sadas-nanmanda-preparations-are-complete)