---
title: "അഴിമതി മാമാങ്കം നടത്തുന്നവർ കർഷകരെ അവഗണിക്കുന്നു : അഡ്വ കെ പ്രവീൺ കുമാർ"
english_title: "Karashaka congress state leader ship camp - Praveen kumar"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/165622/karashaka-congress-state-leader-ship-camp-praveen-kumar"
published_at: "2023-11-28T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65658ac110f10_IMG-20231128-WA0035.jpg"
keywords: []
---

# അഴിമതി മാമാങ്കം നടത്തുന്നവർ കർഷകരെ അവഗണിക്കുന്നു : അഡ്വ കെ പ്രവീൺ കുമാർ

> **Lead Summary:** താമരശ്ശേരി : നവകേരള സദസ്സിന്റെ പേരിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതി മാമാങ്കം നടത്തുന്ന സംസ്ഥാന സർക്കാർ കർഷകരെ അവഗണിക്കുകയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളുടെ വിലയിടിവ് തുടരുമ്പോഴും സംഭരണത്തിന് നടപടിയെടുക്കുന്നില്ല. മലയോര മേഖലയിൽ ഉൾപ്പെടെ വന്യമൃഗ ശല്യം തുടരുകയാണ് . നാളീകേര കർഷകർ, നെൽ , റബ്ബർ കശുവണ്ടി , എല്ലാ വിഭാഗം കർഷകരും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ദേശീയ തലത്തിലും കർഷക ദുരിതം നേരിടുകയാണ്. കർഷകർ ഇല്ലാതെ നമ്മുടെ നാട് ഇല്ല. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സ്വതന്ത്ര ഭാരതം കണ്ടതിൽ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കർഷക കോൺഗ്രസ് നേതൃ ക്യാമ്പ് സംസ്ഥാനത്ത് കർഷക പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരും - അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു.

## Article Content

താമരശ്ശേരി : നവകേരള സദസ്സിന്റെ പേരിൽ സംസ്ഥാനത്ത് കോടികളുടെ അഴിമതി മാമാങ്കം നടത്തുന്ന സംസ്ഥാന സർക്കാർ കർഷകരെ അവഗണിക്കുകയാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കാർഷിക വിളകളുടെ വിലയിടിവ് തുടരുമ്പോഴും സംഭരണത്തിന് നടപടിയെടുക്കുന്നില്ല. മലയോര മേഖലയിൽ ഉൾപ്പെടെ വന്യമൃഗ ശല്യം തുടരുകയാണ് . നാളീകേര കർഷകർ, നെൽ , റബ്ബർ കശുവണ്ടി , എല്ലാ വിഭാഗം കർഷകരും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ദേശീയ തലത്തിലും കർഷക ദുരിതം നേരിടുകയാണ്. കർഷകർ ഇല്ലാതെ നമ്മുടെ നാട് ഇല്ല. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സ്വതന്ത്ര ഭാരതം കണ്ടതിൽ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കർഷക കോൺഗ്രസ് നേതൃ ക്യാമ്പ് സംസ്ഥാനത്ത് കർഷക പ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരും - അഡ്വ കെ പ്രവീൺ കുമാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/165622/karashaka-congress-state-leader-ship-camp-praveen-kumar)