---
title: "എൻ എസ് എസ് സപ്ത ദിന ക്യാമ്പ് ; സ്വാഗത സംഘ യോഗം ചേർന്നു"
english_title: "Nss camp at kayanna welcome meeting "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/170535/nss-camp-at-kayanna-welcome-meeting"
published_at: "2023-12-19T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65817b89d8880_IMG-20231219-WA0051.jpg"
keywords: []
---

# എൻ എസ് എസ് സപ്ത ദിന ക്യാമ്പ് ; സ്വാഗത സംഘ യോഗം ചേർന്നു

> **Lead Summary:** ബാലുശ്ശേരി : കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘ യോഗം കാവുന്തറ ഗവ വെൽഫെയർ എൽ പി സ്കൂളിൽ വച്ച് നടന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി പി ദാമോദരൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ധന്യ സതീശൻ അധ്യക്ഷയായി. പ്രിൻസിപ്പൽ ടി.ജെ പുഷ്പവല്ലി ക്യാമ്പ് വിശദീകരണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ടും കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി കെ ഷിജു, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഷൈമ, വാർഡ് മെമ്പർ ഒ എം മിനി, കാവിൽ ജി ഡബ്യു എൽ പി സ്കൂൾ പ്രധാനാധ്യാപിക എൻ കെ അനിതകുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ്, റഷീദ് പുത്തൻപുര, ഇസ്മയിൽ പെരുവീട്ടിൽ, സുരേഷ് ബാബു, സയ്യിദ് മുഹമ്മദ്, സ്വാതി ശബ്നം, റോസിന, വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ, ശ്രീലക്ഷ്മി, വിനായക് രാജ് എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി : കായണ്ണ ഗവ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന ക്യാമ്പിന്റെ സ്വാഗതസംഘ യോഗം കാവുന്തറ ഗവ വെൽഫെയർ എൽ പി സ്കൂളിൽ വച്ച് നടന്നു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. ടി പി ദാമോദരൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ധന്യ സതീശൻ അധ്യക്ഷയായി. പ്രിൻസിപ്പൽ ടി.ജെ പുഷ്പവല്ലി ക്യാമ്പ് വിശദീകരണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി സി സുരേന്ദ്രൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ടും കായണ്ണ ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി കെ ഷിജു, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഷൈമ, വാർഡ് മെമ്പർ ഒ എം മിനി, കാവിൽ ജി ഡബ്യു എൽ പി സ്കൂൾ പ്രധാനാധ്യാപിക എൻ കെ അനിതകുമാരി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ എം എം സുബീഷ്, റഷീദ് പുത്തൻപുര, ഇസ്മയിൽ പെരുവീട്ടിൽ, സുരേഷ് ബാബു, സയ്യിദ് മുഹമ്മദ്, സ്വാതി ശബ്നം, റോസിന, വളണ്ടിയർ ലീഡർമാരായ ശ്രീനന്ദ, ശ്രീലക്ഷ്മി, വിനായക് രാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/170535/nss-camp-at-kayanna-welcome-meeting)