---
title: "മെഡിസെപ്പിലെ കള്ളക്കളി അവസാനിപ്പിക്കണമെന്ന്  പെൻഷനേഴ്സ് അസോസിയേഷൻ"
english_title: "Pensioners association anual meeting "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/170612/pensioners-association-anual-meeting"
published_at: "2023-12-19T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581ba5fa5f82_IMG-20231219-WA0068.jpg"
keywords: []
---

# മെഡിസെപ്പിലെ കള്ളക്കളി അവസാനിപ്പിക്കണമെന്ന്  പെൻഷനേഴ്സ് അസോസിയേഷൻ

> **Lead Summary:** ബാലുശ്ശേരി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. സമ്മേളനത്തിന് മുമ്പായി ബാലുശ്ശേരി ടൗണിൽ സംഘടനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് പ്രകടനവും നടത്തുകയുണ്ടായി. പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു .2019മുതൽ പ്രാബല്യത്തിൽ വന്ന പെൻഷൻ /ക്ഷാമാശ്വാസ പരിഷ്ക്കരണ കുടിശ്ശികകൾ പെൻഷൻകാർക്ക് നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പിണറായി സർക്കാറിന്റെ വഞ്ചനാപരമായ നടപടിയിൽ നിന്ന് പിൻതിരിയണമെന്നും ക്ഷാമശ്വാസം 6ഗഡു, ഉടൻ പ്രഖ്യാപിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ സർക്കാറിന്റെ കള്ളകളികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാർ ഗ്ഗങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന് ഉദ്‌ഘാടക സർക്കാറിനെ ഓർമ്മപ്പെടുത്തി . ഋഷികേശ് എയിംസിൽ നിന്നും MSc യിൽ സ്വർണ്ണമെഡൽ നേടിയ അക്ഷര. ആർ. എസ്., ഇന്റർ മെഡിക്കോസ് ഫെസ്റ്റിവലിൽ ബെസ്റ്റ് ഫൈൻ ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട അനു അരവിന്ദ്, എൻ ഐ ടിയിൽനിന്ന് കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ ഡോ :ഉമ്മുഹബീബ, അക്കാദമി ഓഫ് സയന്റിഫിക് ആന്റ് ഇന്നർവറ്റീവ് റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിക്കൽ സയൻസിൽ പി എച്ച് ഡി നേടിയ ഡോ : അജന. പി. എന്നീ വിദ്യാർത്ഥികളെ കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻ മൊമെന്റോ നൽകി അനുമോദിച്ചു . സമ്മേളനത്തിൽ കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ടി. ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്, നിയോജകമണ്ഡലം സെക്രട്ടറി വി. സി. ശിവദാസ്, ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി. സി. വിജയൻ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗം യു. കെ. വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, രാജൻ.കെ. എം., ബേബി തേക്കാനം, എം. രാജൻ, സി. കെ. രാമചന്ദ്രൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി. കെ. സുനിൽകുമാർ, നിയോജകമണ്ഡലം ട്രഷറർ.പി. ആലി, വനിത ഫോറം നിയോജകമണ്ഡലം കൺവീനർ ആലിസ് ഉമ്മൻ, പി. കെ. സജീവൻ എന്നിവർ സംസാരിച്ചു.

## Article Content

ബാലുശ്ശേരി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. സമ്മേളനത്തിന് മുമ്പായി ബാലുശ്ശേരി ടൗണിൽ സംഘടനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് പ്രകടനവും നടത്തുകയുണ്ടായി. പ്രസിഡണ്ട് എ. കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു .2019മുതൽ പ്രാബല്യത്തിൽ വന്ന പെൻഷൻ /ക്ഷാമാശ്വാസ പരിഷ്ക്കരണ കുടിശ്ശികകൾ പെൻഷൻകാർക്ക് നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പിണറായി സർക്കാറിന്റെ വഞ്ചനാപരമായ നടപടിയിൽ നിന്ന് പിൻതിരിയണമെന്നും ക്ഷാമശ്വാസം 6ഗഡു, ഉടൻ പ്രഖ്യാപിക്കണമെന്നും മെഡിസെപ്പ് പദ്ധതിയിലെ സർക്കാറിന്റെ കള്ളകളികൾ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരമാർ ഗ്ഗങ്ങളിലേക്ക് കടക്കേണ്ടിവരുമെന്ന് ഉദ്‌ഘാടക സർക്കാറിനെ ഓർമ്മപ്പെടുത്തി . ഋഷികേശ് എയിംസിൽ നിന്നും MSc യിൽ സ്വർണ്ണമെഡൽ നേടിയ അക്ഷര. ആർ. എസ്., ഇന്റർ മെഡിക്കോസ് ഫെസ്റ്റിവലിൽ ബെസ്റ്റ് ഫൈൻ ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട അനു അരവിന്ദ്, എൻ ഐ ടിയിൽനിന്ന് കെമിസ്ട്രിയിൽ പി എച്ച് ഡി നേടിയ ഡോ :ഉമ്മുഹബീബ, അക്കാദമി ഓഫ് സയന്റിഫിക് ആന്റ് ഇന്നർവറ്റീവ് റിസർച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജിക്കൽ സയൻസിൽ പി എച്ച് ഡി നേടിയ ഡോ : അജന. പി. എന്നീ വിദ്യാർത്ഥികളെ കെ പി സി സി മെമ്പർ കെ. രാമചന്ദ്രൻ മൊമെന്റോ നൽകി അനുമോദിച്ചു . സമ്മേളനത്തിൽ കെ എസ് എസ് പി എ ജില്ലാ സെക്രട്ടറി ടി. ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീധരൻ പാലയാട്, നിയോജകമണ്ഡലം സെക്രട്ടറി വി. സി. ശിവദാസ്, ബാലുശ്ശേരി മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് വി. സി. വിജയൻ, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമ മഠത്തിൽ, ഗ്രാമ പഞ്ചായത്ത് അംഗം യു. കെ. വിജയൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാലൻ പാറക്കൽ, കെ. ഭാസ്കരൻ കിണറുള്ളത്തിൽ, രാജൻ.കെ. എം., ബേബി തേക്കാനം, എം. രാജൻ, സി. കെ. രാമചന്ദ്രൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് പി. കെ. സുനിൽകുമാർ, നിയോജകമണ്ഡലം ട്രഷറർ.പി. ആലി, വനിത ഫോറം നിയോജകമണ്ഡലം കൺവീനർ ആലിസ് ഉമ്മൻ, പി. കെ. സജീവൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/170612/pensioners-association-anual-meeting)