---
title: "അക്രമങ്ങളിലൂടെ ആദര്‍ശം നശിപ്പിക്കാന്‍ കഴിയില്ല - അഡ്വ. വി.കെ.സജീവന്‍"
english_title: "Idealism cannot be destroyed by violence - Adv. VK Sajeevan"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/17295/idealism-cannot-be-destroyed-by-violence-adv-vk-sajeevan"
published_at: "2021-12-22T11:46:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61c2c34475efd_WATERMARK.JPG"
keywords: []
---

# അക്രമങ്ങളിലൂടെ ആദര്‍ശം നശിപ്പിക്കാന്‍ കഴിയില്ല - അഡ്വ. വി.കെ.സജീവന്‍

> **Lead Summary:** ** ഉള്ളിയേരി**: അക്രമങ്ങളിലൂടെ ആദര്‍ശം നശിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് മുസ്ലീം തീവ്രവാദി സംഘടനകള്‍ മനസ്സിലാക്കണമെന്നും മറിച്ചായിരുന്നുവെങ്കില്‍ ഇന്ന് കാശ്മീരില്‍ ഒരു ദേശീയവാദി പോലും ഉണ്ടാകുമായിരുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ പറഞ്ഞു.

## Article Content

** ഉള്ളിയേരി**: അക്രമങ്ങളിലൂടെ ആദര്‍ശം നശിപ്പിക്കാന്‍ സാധിക്കുകയില്ല എന്ന് മുസ്ലീം തീവ്രവാദി സംഘടനകള്‍ മനസ്സിലാക്കണമെന്നും മറിച്ചായിരുന്നുവെങ്കില്‍ ഇന്ന് കാശ്മീരില്‍ ഒരു ദേശീയവാദി പോലും ഉണ്ടാകുമായിരുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാറിന്റെ തണലില്‍ നാട്ടില്‍ എസ്ഡിപിഐ ആയുധ ശേഖരണം നടത്തി വ്യാപകമായ കലാപത്തിന് കോപ്പുകൂട്ടുകയാണെന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ സ്വയം പ്രതിരോധത്തിന് ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകുമെന്നും അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഉള്ളിയേരി മണ്ഡലം ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂടാലിട അധ്യക്ഷനായി.

സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. പത്മനാഭന്‍, രാജേഷ് കായണ്ണ, സജീവന്‍ നാഗത്ത്, കെ.കെ. ശിവദാസന്‍, എസ്.എല്‍. കിഷോര്‍ കുമാര്‍, രാജേഷ് പുത്തഞ്ചേരി, ബാബു വടക്കയില്‍, ഷീലാ രാജന്‍, ലജാതാ ഭായ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/17295/idealism-cannot-be-destroyed-by-violence-adv-vk-sajeevan)