---
title: "അടിസ്ഥാന സൗകര്യത്തിന് ഊന്നൽ നൽകി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്"
english_title: "Naduvannur Gram Panchayat with emphasis on infrastructure"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/176169/naduvannur-gram-panchayat-with-emphasis-on-infrastructure"
published_at: "2024-01-11T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a018458a324_0000_ATTACH__.jpg"
keywords: []
---

# അടിസ്ഥാന സൗകര്യത്തിന് ഊന്നൽ നൽകി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്

> **Lead Summary:** **നടുവണ്ണൂർ : **2024- 25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **2024- 25 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു.

അടിസ്ഥാന സൗകര്യ വികസനത്തിന് മുൻതൂക്കം നൽകി അവതരിപ്പിച്ച വികസന സെമിനാർ കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വെച്ച് ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ ആവശ്യങ്ങൾക്കായി 22 സെൻറ് ഭൂമി സൗജന്യമായി വിട്ട് നൽകിയ എം.രാഘവൻ മാസ്റ്റർ മാവൂർ ,20 സെൻ്റ് ഭൂമി നൽകിയ കോറോത്ത് കുഞ്ഞിപക്കി ഹാജി ,ജനകീയാരോഗ്യ കേന്ദ്രത്തിന് സ്ഥലം നൽകിയ അഷറഫ് എലത്താരി ,നീന്തൽ കുളത്തിനായി സൗജന്യമായി സ്ഥലം നൽകിയ റഹ്ന പനിച്ചിയിൽ എന്നിവരെ ആദരിച്ചു.

തുടർന്ന് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു.

വികസന കാര്യ ചെയർമാൻ സുധീഷ് ചെറുവത്ത് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് - പ്രസിഡണ്ട് നിഷ.കെ എം. ,ക്ഷേമകാര്യ ചെയർപെഴ്സൺ ഷൈമ കെ.കെ. ,എം.കെ.ജലീൽ ,പി.അച്ചുതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ഒ.മനോജ് സ്വാഗതവും , ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ടി.സി.സുരേന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/176169/naduvannur-gram-panchayat-with-emphasis-on-infrastructure)