---
title: "കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ്  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപിച്ചു."
english_title: " Kotur Mandal Youth Congress Inauguration ceremony of new office bearers Organized."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177145/kotur-mandal-youth-congress-inauguration-ceremony-of-new-office-bearers-organized"
published_at: "2024-01-16T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a634472001c_kottur.jfif"
keywords: []
---

# കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ്  പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് സംഘടിപിച്ചു.

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു . കൂട്ടാലിടയിൽ നടന്ന യൂത്ത് കോൺഗ്രസ് കൺവെൻഷനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

## Article Content

**കോട്ടൂർ : **കോട്ടൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു . കൂട്ടാലിടയിൽ നടന്ന യൂത്ത് കോൺഗ്രസ് കൺവെൻഷനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്.

എൻ എസ് യു ദേശീയ ജനറൽ സെക്രട്ടറി കെ .എം .അഭിജിത്ത് ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ എന്ന ഏകാധിപതി നാട് ഭരിച്ച് മുന്നോട്ട് പോകുമ്പോൾ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ അക്രമം ഏറ്റുവാങ്ങുമ്പോൾ അവകാശങ്ങൾ നേടിയെടുക്കാതെ അടിയറ വെയ്ക്കാൻ തയ്യാറല്ലെന്ന് അഭിജിത്ത് പറഞ്ഞു.

മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് രജീഷ് കൂട്ടാലിട ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ് സുനന്ദ് , നിയോജകമണ്ഡലം പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, അഖിൽ കോട്ടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ടി കെ ചന്ദ്രൻ ,കെ .കെ .അബൂബക്കർ ,ബഗീഷ് ലാൽ കരുമല , ഷീജ കായണ്ണ ,സുധിൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

പുതിയ യൂത്ത് കോൺഗ്രസ്സ് കോട്ടൂർ മണ്ഡലം ഭാരവാഹികളായി പ്രസിഡണ്ട് :സി.കെ .അഖിൽ കോട്ടൂർ ,വൈസ് പ്രസിഡണ്ടുമാർ: കെ .വിനീദ് ക്യമാർ ,കെ .റ നിഷ ,ഡി .എം .മുസാഫിർ ജനറൽ സെക്രട്ടറിമാർ :ഇ .ആദർശ് .കെ .കെ .നിധിൻ രാജ് ,കെ .കെ .റനീഷ് , എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177145/kotur-mandal-youth-congress-inauguration-ceremony-of-new-office-bearers-organized)