---
title: "ഒപ്പം; പാലിയേറ്റീവ് കുടുംബ സംഗമം നടത്തി"
english_title: "A palliative family reunion was held"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177156/a-palliative-family-reunion-was-held"
published_at: "2024-01-16T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a636318952e_palliyative.jfif"
keywords: []
---

# ഒപ്പം; പാലിയേറ്റീവ് കുടുംബ സംഗമം നടത്തി

> **Lead Summary:** **താമരശ്ശേരി :** ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി താമരശ്ശേരിയുടെയും നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

**താമരശ്ശേരി :** ജനവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രി താമരശ്ശേരിയുടെയും നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.

കുടുക്കിലുമ്മാരം ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രെസിഡന്റ് സൗദ ബീവി ഉദ്ഘാടനം ചെയ്യ്തു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അരവിന്ദൻ അധ്യക്ഷനായ ചടങ്ങിൽ താലൂക് ആശുപത്രി സുപ്രണ്ട് ഡോ. അബ്ബാസ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മാരായ അയ്യൂബ് ഖാൻ, മഞ്ജിത കുറ്റിയാക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുരേഷ് കുമാർ, സി. ഡി. എസ്.ചെയർ പേഴ്സൺ ജിൽഷ, ബാബു കുടുക്കിൽ, ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ പ്രെസിഡന്റ് എന്നിവർ സംസാരിച്ചു.

തുടർന്ന് പാലിയേറ്റീവ് പരിശീലനം പൂർത്തിയാക്കിയ വോളന്റീർ മാർക്ക്‌ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

122രോഗികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 350 പേർ പങ്കെടുത്ത പരിപാടിയിൽ രോഗികൾക്കായി കലാപരിപാടികളും ഭക്ഷണവും ഉപഹാരവും ഒരുക്കിയിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ യൂണിറ്റിനായി 20000രൂപയുടെ ഉപകരണങ്ങൾ ദിയ ഗോൾഡ് താമരശ്ശേരി ചടങ്ങിൽ വെച്ച് കൈമാറി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177156/a-palliative-family-reunion-was-held)