---
title: "വയോജനങ്ങൾക്ക് കട്ടിൽ വിതരണം; നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു"
english_title: "Cot distribution for the elderly; Nanmanda Gram Panchayat President inaugurated the event"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178092/cot-distribution-for-the-elderly-nanmanda-gram-panchayat-president-inaugurated-the-event"
published_at: "2024-01-19T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aab411013e2_cot.jpg"
keywords: []
---

# വയോജനങ്ങൾക്ക് കട്ടിൽ വിതരണം; നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ രാജൻ അധ്യക്ഷനായി.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുണ്ടൂർ ബിജു,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭാ രവീന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിജിത കണ്ടിക്കുന്നുമ്മൽ ,ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ഇ കെ രാജീവൻ ,ബിജിഷ സിപി,സമീറ ഊളാറാട്ട് എന്നിവർ സംസാരിച്ചു.

അസിസ്റ്റൻറ് സെക്രട്ടറി മുംതാസ് സ്വാഗതവും ഐസിഡിഎസ് സൂപ്പർവൈസർ സി കെ ഗീത നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178092/cot-distribution-for-the-elderly-nanmanda-gram-panchayat-president-inaugurated-the-event)