---
title: "പ്രവാസിലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ സൈകതം ക്യാമ്പും, അനുസ്മരണവും നടത്തി"
english_title: "Saikatam camp and commemoration organized under Pravasi League Balushery Constituency Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178141/saikatam-camp-and-commemoration-organized-under-pravasi-league-balushery-constituency-committee"
published_at: "2024-01-20T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab537e582b5_camp.jpg"
keywords: []
---

# പ്രവാസിലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ സൈകതം ക്യാമ്പും, അനുസ്മരണവും നടത്തി

> **Lead Summary:** **നടുവണ്ണൂർ : **പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ സൈകതം ക്യാമ്പും2024, മർഹൂം : വാഴയിൽ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിൽ സൈകതം ക്യാമ്പും2024, മർഹൂം : വാഴയിൽ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

ഉള്ളിയേരി ഒ.സി. സൗധത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രവാസി ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി ഉദ്ഘാടനം ചെയ്തു.

അബു ഹാജി എക്കാലയുള്ളതിൽ അധ്യക്ഷനായി. റഷീദ് വെങ്ങളം മുഖ്യ പ്രഭാഷണവും, സാജിദ് കോറോത്ത് അനുസ്മരണ പ്രഭാഷണവും നടത്തി. വി. ഹാഷിം കോയ തങ്ങൾ, കെ. അഹമ്മദ് കോയ മാസ്റ്റർ, പി.കെ.ഐ. മുഹിയുദ്ധീൻ,അബുഹാജി പാറക്കൽ, പി.പി. കോയ, റഹീം എടത്തിൽ, ബഷീർനൊരവന,ഹമീദ് അത്തോളി , ഷബീൽ എടത്തിൽ, മുഹമ്മദലി മാമ്പൊയിൽ, എന്നിവർ സംസാരിച്ചു കെ.ടി.കെ.റഷീദ് സ്വാഗതവും അഷ്റഫ് കൊവ്വുമ്മൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178141/saikatam-camp-and-commemoration-organized-under-pravasi-league-balushery-constituency-committee)