---
title: "നടുവണ്ണൂർ ജി.എം.എൽ.പി.സ്കൂൾ ഡൈനിങ് ഹാൾ അഡ്വ.കെ.എം.സച്ചിൻ ദേവ് എം.എൽ.എ.  ഉദ്ഘാടനം ചെയ്തു "
english_title: "Naduvannur GMLP School Dining Hall Adv.KM Sachin Dev MLA Inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178144/naduvannur-gmlp-school-dining-hall-advkm-sachin-dev-mla-inaugurated"
published_at: "2024-01-20T10:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab56222d7e7_sachin.jpg"
keywords: []
---

# നടുവണ്ണൂർ ജി.എം.എൽ.പി.സ്കൂൾ ഡൈനിങ് ഹാൾ അഡ്വ.കെ.എം.സച്ചിൻ ദേവ് എം.എൽ.എ.  ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എം.എൽ.പി.സ്കൂളിൽ നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ. അഡ്വ.കെ.എം.സച്ചിൻ ദേവ് നിർവഹിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ജി.എം.എൽ.പി.സ്കൂളിൽ നിർമ്മിച്ച ഡൈനിങ് ഹാളിന്റെ ഉദ്ഘാടനം ബാലുശ്ശേരി എം.എൽ.എ. അഡ്വ.കെ.എം.സച്ചിൻ ദേവ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അധ്യക്ഷത വഹിച്ചു. അഫ്സൽ ബാബു കെ. റിപ്പോർട്ട് അവതരിപ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ , ബ്ലോക്ക് മെമ്പർ ജലീൽ എം.കെ. പി.ടി.എ. പ്രസിഡന്റ് ഷഹർ ബാനുസാദത്ത്, സ്കൂൾ വികസന സമിതി കൺവീനർ പി.വീരാൻ , എൻ. ആലി, സത്യൻ കുളിയാ പൊയിൽ, ഇബ്രാഹിം മാസ്റ്റർ മണോളി . ആനന്ദൻ കൂന്തി ലോട്ട് ടി.പക്കർ, യു.എം. രമേശൻ ,ഷൈജ മുരളി, മുഹമ്മദലി ചാത്തോത്ത്, സന്തോഷ് ഒതയോത്ത്, മുബീർ കെ., സനിൽ കെ.എസ്, അലൻ മൂൺ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178144/naduvannur-gmlp-school-dining-hall-advkm-sachin-dev-mla-inaugurated)