---
title: "ജൽ ജീവൻ മിഷൻ: ജലശ്രീ ക്ലബ്ബ് കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു."
english_title: "Jal Jeevan Mission: Jalshree Club was inaugurated at Kattipara Nazareth UP School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178149/jal-jeevan-mission-jalshree-club-was-inaugurated-at-kattipara-nazareth-up-school"
published_at: "2024-01-20T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab585d4ba78_jaljeevan.jpg"
keywords: []
---

# ജൽ ജീവൻ മിഷൻ: ജലശ്രീ ക്ലബ്ബ് കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **താമരശ്ശേരി : **കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജലശ്രീ ക്ലബ്ബ് സ്കൂൾ സീനിയർ അസിസ്റ്റൻറ് സി പി സാജിദ് ഉദ്ഘാടനം ചെയ്തു.

## Article Content

**താമരശ്ശേരി : **കട്ടിപ്പാറ നസ്റത്ത് യു.പി സ്കൂളിൽ ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള ജലശ്രീ ക്ലബ്ബ് സ്കൂൾ സീനിയർ അസിസ്റ്റൻറ് സി പി സാജിദ് ഉദ്ഘാടനം ചെയ്തു.

ജൽ ജീവൻ മിഷൻ കൺവീനർ അമൽസൺ ജോർജ് ആധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഷിബു കെ.ജി.മുഖ്യ പ്രഭാഷണം നടത്തി.

ജലം പാഴാക്കുന്നതും മലിനമാക്കുന്നതും ഈ തലമുറയോടു മാത്രമല്ല, വരും തലമുറയോടും ചെയ്യുന്ന വലിയ അപരാധമാണെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്തുതല കോഡിനേറ്റർ കെ വി അബ്ദുൾ അസീസ് പദ്ധതി വിശദീകരിച്ചു. അബ്ദുൽ അസീസ് സ്വാഗതവും സ്കൂൾ അസിസ്റ്റൻ്റ് ലീഡർ ഹബീബ പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178149/jal-jeevan-mission-jalshree-club-was-inaugurated-at-kattipara-nazareth-up-school)