---
title: "കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പതിനാലാം വാർഷികം 'ഹൃദ്യം 2024' ഫാദർ ജോസഫ് പാലകട്ടേൽ ഉദ്ഘാടനം ചെയ്തു"
english_title: "Father Joseph Palakatel inaugurated the fourteenth anniversary 'Hridhyam 2024' of Kallanot Higher Secondary School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178164/father-joseph-palakatel-inaugurated-the-fourteenth-anniversary-hridhyam-2024-of-kallanot-higher-secondary-school"
published_at: "2024-01-20T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6099432bd_school.jpg"
keywords: []
---

# കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പതിനാലാം വാർഷികം 'ഹൃദ്യം 2024' ഫാദർ ജോസഫ് പാലകട്ടേൽ ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **കല്ലാനോട് : **കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പതിനാലാം വാർഷികം " ഹൃദ്യം 2024 "വർണാഭമായി ഈ മാസം 19 തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.

## Article Content

> **കല്ലാനോട് : **കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ പതിനാലാം വാർഷികം " ഹൃദ്യം 2024 "വർണാഭമായി ഈ മാസം 19 തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.

സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു മേരി പോൾ ചടങ്ങിന് സ്വാഗതം പറഞ്ഞ യോഗത്തിൽ ഫാ.ജിനോ ക്കുണ്ടയിൽ അധ്യക്ഷത വഹിച്ചു.

താമരശേരി കോർപ്പറേറ് എഡ്യുക്കേഷണൽ ഏജൻസിയുടെ മാനേജർ റവ: ഫാദർ ജോസഫ് പാലകട്ടേൽ വാർഷികം ഉദ്ഘാടനം ചെയ്തു.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സിമിലി ബിജു.,ആറാം വാർസ് മെമ്പർ അരുൺ ജോസ്, കല്ലാനോട് ഹൈസ്കൂൾ പ്രധാന അധ്യാപകൻ സജി ജോസഫ്, എൽ.പി സ്കൂൾ പ്രധാന അധ്യാപകൻ സജി അഗസ്ത്യൻ, ഹയർ സെക്കണ്ടറി സ്കൂൾ മുൻപ്രിൻസിപ്പാൾ ജെസ് ലിജോൺ, പി ടി എ പ്രസിഡണ്ട്  ഷാജൻ ജോസഫ് ,സ്കൂൾ ലീഡർ എയ്ഞ്ചൽ ജോയ്, എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി ജസ്റ്റ്യൻ ജോസഫ് നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178164/father-joseph-palakatel-inaugurated-the-fourteenth-anniversary-hridhyam-2024-of-kallanot-higher-secondary-school)