---
title: "തബലയില്‍ നാദവിസ്മയം തീര്‍ത്ത് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് നേടിയ പുരുഷുവിനെ ആദരിച്ചു "
english_title: "The man who won the Senior Fellowship Award of the Union Department of Culture was honoured with a wee bit of awe at Tabla ulliyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/17861/the-man-who-won-the-senior-fellowship-award-of-the-union-department-of-culture-was-honoured-with-a-wee-bit-of-awe-at-tabla-ulliyeri"
published_at: "2021-12-26T17:10:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61c856b163768_w.JPG"
keywords: []
---

# തബലയില്‍ നാദവിസ്മയം തീര്‍ത്ത് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് നേടിയ പുരുഷുവിനെ ആദരിച്ചു 

> **Lead Summary:** **ഉള്ളിയേരി**: തബലയില്‍ നാദവിസ്മയം തീര്‍ത്ത് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് നേടിയ പുരുഷുവിനെ വ്യാപാരി വ്യവസായ സമിതി ഉള്ളിയേരി യൂണിറ്റ് ആദരിച്ചു.

## Article Content

**ഉള്ളിയേരി**: തബലയില്‍ നാദവിസ്മയം തീര്‍ത്ത് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് നേടിയ പുരുഷുവിനെ വ്യാപാരി വ്യവസായ സമിതി ഉള്ളിയേരി യൂണിറ്റ് ആദരിച്ചു.

വ്യാപാരി വ്യവസായി സമിതി ഉള്ള്യേരി യൂണിറ്റ് അംഗം കൂടിയാണ് പുരുഷു. ചടങ്ങില്‍ എം. വേലായുധന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം കെ. അസ്സയ്നാര്‍ പൊന്നാടയണിയിച്ചു. സമിതി മേഖലാ സെക്രട്ടറി പി.ആര്‍. രഘുത്തമന്‍ ഉപഹാരം നല്‍കി.

സി.കെ. മൊയ്തീന്‍ കോയ, സി.എം. സന്തോഷ്, ഷമീര്‍ പാലോളി, വസന്തം വേലായുധന്‍, രാജേഷ്, ഒ.പി. ഗിരീഷ്, ഷിനീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/17861/the-man-who-won-the-senior-fellowship-award-of-the-union-department-of-culture-was-honoured-with-a-wee-bit-of-awe-at-tabla-ulliyeri)