---
title: "റോഡ് അടച്ചിടും"
english_title: "The road will be closed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179209/the-road-will-be-closed"
published_at: "2024-01-24T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b11b12c592d_ATTACH_NEWS.jpg"
keywords: []
---

# റോഡ് അടച്ചിടും

> **Lead Summary:**  ദേശിയ പാത 66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംക്ഷനില്‍ വെഹിക്കിള്‍ ഓവര്‍ പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി റോഡ് വേങ്ങേരി ജംക്ഷന്‍ നാളെ മുതല്‍ അടച്ചിടും.

## Article Content

 ദേശിയ പാത 66 റോഡ് വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംക്ഷനില്‍ വെഹിക്കിള്‍ ഓവര്‍ പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ബാലുശ്ശേരി റോഡ് വേങ്ങേരി ജംക്ഷന്‍ നാളെ മുതല്‍ അടച്ചിടും.

ബാലുശ്ശേരി, നരിക്കുനി, ചെറുകുളം ഭാഗത്തുനിന്നു കോഴിക്കോട്ടേക്ക് പോകേണ്ട വാഹനങ്ങള്‍ തണ്ണീര്‍പന്തല്‍ - മാവിളിക്കടവ് - കൃഷ്ണന്‍നായര്‍റോഡ് വഴി കാരപ്പറമ്പ് കോഴിക്കോട്ടേക്കു പോകണം.

കോഴിക്കോട്ടു നിന്നു ബാലുശ്ശേരി നരിക്കുനി, ചെറുകുളംഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കരിക്കാംകുളം - തടമ്പാട്ടുതാഴം - വേങ്ങേരി മാര്‍ക്കറ്റ് ജംക്ഷന്‍ വേങ്ങേരി കയറ്റം കയറി മേല്‍പാലത്തിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് സര്‍വീസ് റോഡ് വഴി ബൈപാസില്‍ കയറി മാളിക്കടവ് ബൈപാസ് നയാര പെട്രോള്‍ പമ്പിന് സമീപം വലത്തോട്ട് തിരിഞ്ഞ് മാളിക്കടവ് ജംക്ഷന്‍ - തണ്ണീര്‍പന്തല്‍ വഴി പോകണം.

കൃഷ്ണന്‍ നായര്‍ റോഡില്‍ മാളിക്കടവില്‍ നിന്നു കോഴിക്കോട് ഭാഗത്തേയ്ക്ക് മാത്രമെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179209/the-road-will-be-closed)