---
title: "കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രേംജി ജെയിംസ് ചുമതലയേറ്റു"
english_title: "Premji James took charge as Kattipara Gram Panchayat President"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179347/premji-james-took-charge-as-kattipara-gram-panchayat-president"
published_at: "2024-01-25T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1ff6a11b4c_ATTACH_NEWS.jpg"
keywords: []
---

# കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി പ്രേംജി ജെയിംസ് ചുമതലയേറ്റു

> **Lead Summary:**  കട്ടിപ്പാറ: മുസ്ലിം ലീഗിലെ മുഹമ്മദ് മോയത്ത് മുന്നണിധാരണ പ്രകാരം രാജിവെച്ചതിനെ തുടര്‍ന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയി പ്രേംജി ജെയിംസിനെ തെരഞ്ഞെടുത്തു.

## Article Content

 കട്ടിപ്പാറ: മുസ്ലിം ലീഗിലെ മുഹമ്മദ് മോയത്ത് മുന്നണിധാരണ പ്രകാരം രാജിവെച്ചതിനെ തുടര്‍ന്ന് കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ പ്രസിഡണ്ട് ആയി പ്രേംജി ജെയിംസിനെ തെരഞ്ഞെടുത്തു.

പ്രസിഡണ്ട് പ്രേംജി ജെയിംസിന്റെ സത്യപ്രതിജ്ഞ ചടങ്ങ് മുന്‍ എംഎല്‍എ വി.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

എ. അരവിന്ദന്‍ (താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ജൗഹര്‍ പൂമംഗലം (നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), അലക്‌സ് ചെമ്പകശ്ശേരി (കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ),അംബിക മംഗലത്ത് (ജില്ല മെമ്പര്‍), എ.കെ കൗസര്‍ (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍), നിതീഷ് കല്ലുള്ളതോട് (ബ്ലോക്ക് മെമ്പര്‍), കുട്ടിയമ്മ മാണി (ബ്ലോക്ക് മെമ്പര്‍ ), ഷിജു ഐസക്ക് (വൈസ് പ്രസിഡണ്ട് പുതുപ്പാടി പഞ്ചായത്ത്), ഹാരിസ് അമ്പയത്തോട്(ആസൂത്രണ കമ്മറ്റി ഉപാധ്യക്ഷന്‍), അനില്‍ ജോര്‍ജ് (കട്ടിപ്പാറ സ്റ്റാന്‍ഡിങ്കമ്മറ്റി ചെയര്‍മാന്‍), ബേബി രവീന്ദ്രന്‍ (കട്ടിപ്പാറ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ), അഷറഫ് പൂലോട് (കട്ടിപ്പാറ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍), ജാസില്‍ (പുതുപ്പാടി സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍), എ.കെ അബൂബക്കര്‍കുട്ടി, മുഹമ്മദ് ഷാഹിം ഹാജി, നിജേഷ് അരവിന്ദ്, കെ.പി. ബാബു, എ ം.എം. വിജയകുമാര്‍, ഗിരീഷ് കുമാര്‍ (പ്രസിഡണ്ട് ബ്ലോക്ക് കോണ്‍ഗ്രസ്), ജോബി ഇലന്തൂര്‍ (പ്രസിഡണ്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് ), കെ.കെ. ഹംസ ഹാജി, സലാം മണക്കടവന്‍, പി.പി ഹാഫിസ് റഹ്‌മാന്‍, മുഹമ്മദ് റിഫായത്ത്, എം. സുല്‍ഫീക്കര്‍, അഡ്വ: സുഫീദ്, ഫാ: മില്‍ട്ടണ്‍ മുളങ്ങാശ്ശേരി, മജീദ് മൗലവി, സി.കെ.സി അസൈനാര്‍ (KVVES), അനില്‍ കാരപ്പറ്റ, കരീം പുതുപ്പാടി, എന്‍.ഡി ലുക്ക, സലിം പുല്ലടി, ഒ.കെ.എം. റംല, ഷാഫി സക്കരിയ, അന്‍ഷാദ് മലയില്‍, ഷാഫി വളഞ്ഞപാറ, എ പി ഹുസൈന്‍, അഹമ്മദ് കുട്ടി. ബിജു കണ്ണന്തറ, സൂരജ കല്ലുള്ള തോട്, അനിത രവീന്ദ്രന്‍, വിഷ്ണു ചുണ്ടന്‍കുഴി, സീന സുരേഷ്, ബിന്ദു സന്തോഷ്, സാജിത ഇസ്മായില്‍, സൈനബ നാസര്‍, വത്സമ്മ അനില്‍, ജലീല്‍ കൊടുവള്ളി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

സത്യപ്രതിജ്ഞ ചടങ്ങില്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മോയത്ത് സ്വാഗതവും പ്രസിഡന്റ് പ്രേംജി ജെയിംസ് നന്ദിയും പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179347/premji-james-took-charge-as-kattipara-gram-panchayat-president)