---
title: "ഇംഗ്ലീഷ് പഠനം ഇനി ലളിതം, ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി ഗ്രാമോത്സവത്തിന് തുടക്കമായി"
english_title: "Gramotsavam started as a part of English Learning Now Lalitam, Back Up Project"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179798/gramotsavam-started-as-a-part-of-english-learning-now-lalitam-back-up-project"
published_at: "2024-01-26T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3f4ae552e6_ATTACH_NEWS.jpg"
keywords: []
---

# ഇംഗ്ലീഷ് പഠനം ഇനി ലളിതം, ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി ഗ്രാമോത്സവത്തിന് തുടക്കമായി

> **Lead Summary:**  ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കുന്നതിന് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഗ്രാമോത്സവത്തിന് തുടക്കമായി. മേയര്‍ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

## Article Content

 ബാക്ക്അപ്പ് പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതമാക്കുന്നതിന് ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ ഗ്രാമോത്സവത്തിന് തുടക്കമായി. മേയര്‍ ഡോ. ബീന ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പ്രത്യേക വിദ്യാഭ്യാസ പരിപാടിയാണ് ബാക്ക്അപ്പ്. മംഗലാപുരം സെന്റ് ആന്‍സ് കോളേജില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന 30 അംഗ ടീമിനൊപ്പം മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ദിവസം ക്ലാസ് മുറികളിലും സാമൂഹ്യ വേദികളിലും ഇടപഴുകി പെരുമാറാന്‍ അവസരം നല്‍കുന്നതാണ് ഇംഗ്ലീഷ് ഗ്രാമോത്സവം.

മണ്ഡലത്തിലെ തെരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ നിന്നുള്ള 150 വിദ്യാര്‍ത്ഥികള്‍ അതിഥികളോടൊപ്പം സ്ഥിരമായി ഗ്രാമോത്സവത്തല്‍ പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അധ്യാപകരും ഉത്സവവേദികളായ മൂന്ന് സ്‌കൂളുകളില്‍ നിന്നും 50 വീതം അമ്മമാരും ഉള്‍പ്പെടെ 300 പേര്‍ ഓരോ ദിവസവും ഉത്സവ പരിപാടികളില്‍ പങ്കാളികളായിരിക്കും.

ജനുവരി 27 ന് കിനാലൂര്‍ ജി.യു.പി സ്‌കൂളും, 28 ന് കോട്ടൂര്‍ എ.യു.പി സ്‌കൂളും ഗ്രാമോത്സവത്തിന്റെ വേദികള്‍ ആവും. എം.എല്‍.എയുടെ 'ബാക്ക്അപ്പ് എക്‌സലന്‍സ് അവാര്‍ഡ്' പ്രോഗ്രാമില്‍ ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പ്രത്യേക പരിപാടികള്‍ തയ്യാറാക്കി സമര്‍പ്പിച്ച സ്‌കൂളുകളെയാണ് ഗ്രാമോത്സവം വേദികളായി തെരെഞ്ഞെടുത്തിട്ടുള്ളത്.

ഇത്തവണ ഗ്രാമോത്സത്തില്‍ പങ്കാളികളാകുന്ന അധ്യാപരുടേയും വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും അനുഭവം പ്രയോജനപ്പെടുത്തികൊണ്ട് ഇംഗ്ലീഷ് ഗ്രാമോത്സവം മറ്റു സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ബാക്ക്അപ്പ് പദ്ധതി ലക്ഷ്യമിട്ടിട്ടുണ്ട്.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ജില്ലാ പഞ്ചായത്ത് അംഗം പി പി പ്രേമ, മണ്ഡലം വികസനമിഷന്‍ കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, മുന്‍ എസ്.സി.ആര്‍.ടി അംഗം ആര്‍.ഭാസ്‌കരന്‍ നായര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്‌ളീഷ് അധ്യാപകന്‍ എന്‍.കെ.ബാലന്‍ മാസ്റ്റര്‍, എല്‍ട്ടിഫ് ഫാക്കല്‍ട്ടി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179798/gramotsavam-started-as-a-part-of-english-learning-now-lalitam-back-up-project)