---
title: " ഫസ്റ്റ് ലുക്ക് പോസ്റ്റര്‍"
english_title: "First look poster"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180023/first-look-poster"
published_at: "2024-01-27T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b53cfb6e313_ATTACH_NEWS.jpg"
keywords: []
---

#  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

> **Lead Summary:** കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം നിര്‍മിക്കുന്ന ചരിത്ര നാടകം ''വൈക്കം വീരഗാഥ '' അണിയറയില്‍ ഒരുങ്ങുന്നു. ഹരീഷ് കോട്ടൂര്‍ രചിച്ച നാടകത്തിന്റെ സംവിധാനം സുരേഷ് പാര്‍വതി പുരമാണ്. നാടകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാള സിനിമയിലെ മെഗാ സംവിധായകന്‍ ഹരിഹരന്‍ സാര്‍ നിര്‍വഹിച്ചു.

## Article Content

കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം നിര്‍മിക്കുന്ന ചരിത്ര നാടകം ''വൈക്കം വീരഗാഥ '' അണിയറയില്‍ ഒരുങ്ങുന്നു. ഹരീഷ് കോട്ടൂര്‍ രചിച്ച നാടകത്തിന്റെ സംവിധാനം സുരേഷ് പാര്‍വതി പുരമാണ്. നാടകത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാള സിനിമയിലെ മെഗാ സംവിധായകന്‍ ഹരിഹരന്‍ സാര്‍ നിര്‍വഹിച്ചു.

വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചു ഒരുക്കുന്ന നാടകത്തില്‍ കോട്ടൂര്‍ ഗ്രാമത്തിലെ കലാപ്രതിഭകളാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്.

ഫെബ്രുവരി 18ന് ആണ് നാടകം കോട്ടൂരില്‍ അരങ്ങേറുന്നത്.അവര്‍ണര്‍ക്ക് വൈക്കം ക്ഷേത്രവഴികളിലൂടെ നടക്കാന്‍ വേണ്ടിയുള്ള അവകാശത്തിന് വേണ്ടി നടത്തിയ മഹാ സമരത്തെ അടിസ്ഥാനമാക്കിയുള്ള ഈ കലാസൃഷ്ടിക്കായി നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു ക്ഷേത്രം തന്നെ മുന്‍കൈയെടുക്കുന്നു എന്ന പ്രത്യേകത ഈ നാടകത്തിനുണ്ട്.

കോട്ടൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര പരിപാലന സമിതിക്ക് പ്രത്യേകം നന്ദി.നന്ദി പ്രസാദ് നമ്പീശന്‍ കോട്ടൂര്‍,ഗോവിന്ദന്‍ നമ്പീശന്‍ രാഗം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180023/first-look-poster)