---
title: "അത്തോളിയില്‍ സഹകരണ നീതി മെഡിക്കല്‍ സ്റ്റോര്‍  ഉദ്ഘാടനം ചെയ്തു"
english_title: "Cooperative Neethi Medical Store inaugurated at Atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180026/cooperative-neethi-medical-store-inaugurated-at-atholi"
published_at: "2024-01-27T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b541cce8d95_ATTACH_NEWS.jpg"
keywords: []
---

# അത്തോളിയില്‍ സഹകരണ നീതി മെഡിക്കല്‍ സ്റ്റോര്‍  ഉദ്ഘാടനം ചെയ്തു

> **Lead Summary:**  അത്തോളി: കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് അത്തോളി സര്‍വ്വീസ് സഹകരണ ബേങ്ക് നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ അത്തോളി അല്‍ അഹ്‌സകോംപ്ലക്‌സില്‍ മന്ത്രി പി.എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ആദ്യ വില്‍പന നിര്‍വ്വഹിച്ചു.

## Article Content

 അത്തോളി: കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് അത്തോളി സര്‍വ്വീസ് സഹകരണ ബേങ്ക് നടത്തുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ അത്തോളി അല്‍ അഹ്‌സകോംപ്ലക്‌സില്‍ മന്ത്രി പി.എം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് ആദ്യ വില്‍പന നിര്‍വ്വഹിച്ചു.

കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്ത എം.മെഹബൂബിനെ മന്ത്രി ആദരിച്ചു. ബാങ്ക് സെക്രട്ടറി ടി.പി ശ്രീജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദില്‍ന വരച്ച മന്ത്രിയുടെ ഛായചിത്രം ചിത്രകാരി മന്ത്രിക്ക് സമ്മാനിച്ചു.

കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ, ബിന്ദു മഠത്തില്‍, ഒള്ളൂര്‍ ദാസന്‍, ബാലു അത്തോളി, എ.കെ രാജന്‍, ടി.മുരളീധരന്‍, എം.ലക്ഷ്മി, പി.എം ഷാജി, കെ.എ.കെ ഷമീര്‍, നളിനാക്ഷന്‍ കൂട്ടാക്കില്‍, ടി.കെ കരുണാകരന്‍, ഗണേശന്‍ തെക്കേടത്ത്, ഉണ്ണി മൊടക്കല്ലൂര്‍, ഗോപാലന്‍ കൊല്ലോത്ത്, മനോജ് പനങ്കുറ, വിജിലസന്തോഷ് എന്നിവര്‍ സംസാരിച്ചു. ബേങ്ക് പ്രസിഡന്റ് ടി.കെ വിജയന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സി.വിജയന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180026/cooperative-neethi-medical-store-inaugurated-at-atholi)