---
title: "മാനവികതാ സന്ദേശ പദയാത്ര സംഘടിപ്പിച്ചു"
english_title: "Organized humanitarian message walk"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180631/organized-humanitarian-message-walk"
published_at: "2024-01-30T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b88cd1cd079_ATTACH_NEWS.jpg"
keywords: []
---

# മാനവികതാ സന്ദേശ പദയാത്ര സംഘടിപ്പിച്ചു

> **Lead Summary:**  നന്മണ്ട: വിശ്വമാനവികതക്ക് വേദ വെളിച്ചം, എന്ന പ്രമേയത്തില്‍ ഫെബ്രുവരി രണ്ടാം വാരം കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സംഘാടക സമിതി പദയാത്ര സംഘടിപ്പിച്ചു. കാക്കൂരില്‍ നിന്നാരംഭിച്ച പദയാത്ര കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

## Article Content

 നന്മണ്ട: വിശ്വമാനവികതക്ക് വേദ വെളിച്ചം, എന്ന പ്രമേയത്തില്‍ ഫെബ്രുവരി രണ്ടാം വാരം കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സംഘാടക സമിതി പദയാത്ര സംഘടിപ്പിച്ചു. കാക്കൂരില്‍ നിന്നാരംഭിച്ച പദയാത്ര കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.

വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ എം.ടി. അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, ഇഖ്ബാല്‍ മദനി, അബ്ദുല്‍ മജീദ് മദനി, അംജദലി എന്നിവര്‍ സംസാരിച്ചു. നന്മണ്ട പതിമൂന്നില്‍ നടന്ന സമാപന സമ്മേളനത്തില്‍ കെ.എന്‍.എം എലത്തൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡണ്ട് വി. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് മിസ്ബാഹ് ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി.

എം.ടി അബ്ദുല്‍ ഗഫൂര്‍, റഫീഖ് പി.സി. പാലം എന്നിവര്‍ സംസാരിച്ചു. പദയാത്രക്ക് പി.കെ ജാസിര്‍, വി.എം. മിര്‍ഷാദ്, ഒ.കെ. മുഹമ്മദ് അസ്ലം, വി. ഷമീര്‍, ഷമീല്‍ രാരങ്ങോത്ത് എന്നിര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180631/organized-humanitarian-message-walk)