---
title: "ഗതാഗതം നിരോധിച്ചു"
english_title: "Traffic is prohibited"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180908/traffic-is-prohibited"
published_at: "2024-01-31T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b9ee9d8109d_ATTACH_NEWS.jpg"
keywords: []
---

# ഗതാഗതം നിരോധിച്ചു

> **Lead Summary:**  എകരൂല്‍-കാക്കൂര്‍ റോഡില്‍ കള്‍വെര്‍ട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 31 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു .

## Article Content

 എകരൂല്‍-കാക്കൂര്‍ റോഡില്‍ കള്‍വെര്‍ട്ടിന്റെയും ഡ്രെയിനേജിന്റെയും പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ജനുവരി 31 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു .

എകരൂല്‍ നിന്നും കാക്കൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എകരൂല്‍, ഇയ്യാട്, കുണ്ടായി, പൂളക്കാപറമ്പ് റോഡ് വഴി പുന്നശ്ശേരി, കാക്കൂര്‍ ഭാഗത്തേക്ക് പ്രവേശിക്കാവുന്നതാണ്. കാക്കൂര്‍ ഭാഗത്തു നിന്നും ഇയ്യാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നരിക്കുനി, പുന്നശ്ശേരി, പൂളക്കാപറമ്പ്, കുണ്ടായി, ഇയ്യാട് വഴി പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180908/traffic-is-prohibited)