---
title: "അത്തോളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണം"
english_title: "Formation of Welcome Committee for Centenary Celebration of Atholi Government Vacational Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/180942/formation-of-welcome-committee-for-centenary-celebration-of-atholi-government-vacational-higher-secondary-school"
published_at: "2024-01-31T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba00069fac2_ATTACH_NEWS.jpg"
keywords: []
---

# അത്തോളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണം

> **Lead Summary:**  അത്തോളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്ദീപ് നാല് പുരക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാര്‍ ജി.എസ്. പാര്‍വതി സ്വാഗതം പറഞ്ഞു.

## Article Content

 അത്തോളി ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ സ്വാഗതസംഘ രൂപീകരണം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്ദീപ് നാല് പുരക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാര്‍ ജി.എസ്. പാര്‍വതി സ്വാഗതം പറഞ്ഞു.

ശതാബ്ദി വര്‍ഷത്തില്‍ നടപ്പാക്കുന്ന കര്‍മ്മ പദ്ധതികള്‍ പി.ബി. നിഷ അവതരിപ്പിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എം. സരിത, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.പി. ഫൈസല്‍, ഹെഡ്മിസ്ട്രസ് പി.പി. സുഹറ, ശാന്തിമാ വീട്ടില്‍ സാജിദ് കോറോത്ത്, മൂസകോയ, കെ.എം. മണി, കെ. പ്രകാശ്, സത്യന്‍, അജിത്ത്, കെ. ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.

യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി സംഘാടകസമിതി രൂപീകരിച്ചു. ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 17 ന് ബഹു: വനം, വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയര്‍മാനായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, വര്‍ക്കിംഗ് പ്രസിഡന്‍് സന്ദീപ് കുമാര്‍ നാലു പുരക്കല്‍, ജനറല്‍ കണ്‍വീനര്‍ ഒടട പ്രിന്‍സിപ്പാള്‍ പാര്‍വ്വതി ജി.എസ്. എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/180942/formation-of-welcome-committee-for-centenary-celebration-of-atholi-government-vacational-higher-secondary-school)