---
title: "നന്മണ്ട എയുപി സ്‌കൂളില്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു"
english_title: "Science fest was inaugurated at Nanmanda AUP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181150/science-fest-was-inaugurated-at-nanmanda-aup-school"
published_at: "2024-02-01T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb2940af09c_ATTACH_NEWS.jpg"
keywords: []
---

# നന്മണ്ട എയുപി സ്‌കൂളില്‍ സയന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  നന്മണ്ട: സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്‌കര്‍ പദ്ധതിയുടെ ഭാഗമായി നന്മണ്ട എയുപി സ്‌കൂളില്‍ സയന്‍സ് ഫെസ്റ്റ് നടത്തി. ശാസ്ത്രവും ഗണിതവും സമന്വയിപ്പിച്ചു നടത്തിയ ഗണിത ഉത്സവം സംഘാടനം കൊണ്ട് മികവു പുലര്‍ത്തി.

## Article Content

 നന്മണ്ട: സമഗ്ര ശിക്ഷ കേരളം രാഷ്ട്രീയ ആവിഷ്‌കര്‍ പദ്ധതിയുടെ ഭാഗമായി നന്മണ്ട എയുപി സ്‌കൂളില്‍ സയന്‍സ് ഫെസ്റ്റ് നടത്തി. ശാസ്ത്രവും ഗണിതവും സമന്വയിപ്പിച്ചു നടത്തിയ ഗണിത ഉത്സവം സംഘാടനം കൊണ്ട് മികവു പുലര്‍ത്തി.

ചേളന്നൂര്‍ ബിആര്‍സി യിലെ ട്രെയിനര്‍ അനിതഗോമസ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും മാഗസിന്‍ പ്രകാശനവും നിര്‍വഹിച്ചു. 'MAGNUS  2K24' എന്ന പേരില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ഒത്തുചേര്‍ന്ന് നടത്തിയ മേള എല്ലാവരുടെയും പങ്കാളിത്തം കൊണ്ടും സമ്പന്നമായിരുന്നു.

ക്വിസ് മത്സരം, ക്വിസ് ബുക്ക് പ്രകാശനം, കാര്‍ഷിക വിഭവങ്ങളുടെ പ്രദര്‍ശനം, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, ഇവയ്ക്ക് പുറമേ രുചിയേറിയ നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ പ്രദര്‍ശനവും നടത്തുകയുണ്ടായി. വൈവിധ്യമാര്‍ന്ന നിരവധി ഭക്ഷ്യ വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ പ്രദര്‍ശനത്തിനായി ഒരുക്കിയത്.

വാര്‍ഡ് മെമ്പര്‍ വി.കെ. നിത്യകല യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിക്ക് ഹെഡ്മാസ്റ്റര്‍ ടി. അനൂപ് കുമാര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് അമൃത, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ജിധി ജോബിഷ്, സ്റ്റാഫ് സെക്രട്ടറി പി.എം. പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181150/science-fest-was-inaugurated-at-nanmanda-aup-school)