---
title: "ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും ജാമ്യം"
english_title: "Bail for grama panchayat president and congress leaders"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181169/bail-for-grama-panchayat-president-and-congress-leaders"
published_at: "2024-02-01T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb2fe457938_ATTACH_NEWS.jpg"
keywords: []
---

# ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കും ജാമ്യം

> **Lead Summary:**  അത്തോളി: നവകേരള യാത്രയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അത്തോളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ജയിലിലായ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

## Article Content

 അത്തോളി: നവകേരള യാത്രയിലെ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് അത്തോളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് ജയിലിലായ അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജില്ലാ കോടതി ജാമ്യം അനുവദിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, ബാലുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൈസല്‍ അത്തോളി, അത്തോളി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട്, ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉള്‍പ്പെടെ 10 പേര്‍ക്കാണ് ഇന്നലേ ജില്ല ജഡ്ജി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. റിമാന്റ് ചെയ്ത് എട്ടാം ദിവസമായ ചൊവ്വാഴ്ച്ച വാദം പൂര്‍ത്തിയായിരുന്നു. വിധി ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന സര്‍ക്കാറിന്റ പോലീസ് നെതിരെ സംസ്ഥാന വ്യാപകമായി കെപിസിസി നിര്‍ദ്ദേശ പ്രകാരമായിരുന്നു ഡിസംബര്‍ 19 ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി എസ്‌ഐ ക്ക് പരിക്കേറ്റെന്നാണ് എഫ്‌ഐആര്‍ റിപ്പോര്‍ട്ട,് ഇതനുസരിച്ച് ആദ്യഘട്ടം രണ്ട് പേരെ കോടതി റിമാന്‍് ചെയ്തു. തുടര്‍ന്ന് 10 പേര്‍ക്ക് പേരാമ്പ്ര കോടതി സമന്‍സ് അയച്ചു .പിന്നാലെ 10 പേരും അത്തോളി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചു.

ഒന്‍പതാം ദിവസം ജില്ലാ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യത്തിന്‍െ വിധി പകര്‍പ്പ് മാനന്തവാടി സബ് ജയിലില്‍ എത്തിച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ ജയിലില്‍ നിന്നും വൈകീട്ടോടെ പുറത്തിറക്കി. മറ്റുള്ളവര്‍ കൊയിലാണ്ടി സബ് ജയിലില്‍ നിന്നും മോചിതരായി ജയില്‍ മോചിതരായി.

രാത്രിയില്‍ ഉള്ളിയേരിയില്‍ പ്രകടനവും അത്തോളിയില്‍ വമ്പിച്ച സ്വീകരണം നല്‍കി . രണ്ട് ദിവസത്തിനകം ബാലുശ്ശേരി , നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ സ്വീകരണം ഏര്‍പ്പെടുത്തുമെന്ന് കോണ്‍ഗ്രസ് അത്തോളി മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണന്‍ മാസ്റ്റര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181169/bail-for-grama-panchayat-president-and-congress-leaders)