---
title: "കര്‍ണാടകയിലെ നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ "
english_title: "New Guidelines for Nursing Admission in Karnataka"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181285/new-guidelines-for-nursing-admission-in-karnataka"
published_at: "2024-02-01T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bb738945b3c_ATTACH_NEWS.jpg"
keywords: []
---

# കര്‍ണാടകയിലെ നഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗരേഖ 

> **Lead Summary:** കര്‍ണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 - 24 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള ബി എസ് സി നേഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം

## Article Content

കര്‍ണ്ണാടകയിലെ വിവിധ കോളേജുകളിലേക്ക് 2023 - 24 അദ്ധ്യായന വര്‍ഷത്തിലേക്കുള്ള ബി എസ് സി നേഴ്‌സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട ഒരു പ്രധാന കാര്യം

കര്‍ണ്ണാടക ഗവണ്‍മെന്റിന്റെയും രാജീവ് ഗാന്ധി ആരോഗ്യ യുണിവേസ്റ്റിറ്റിയുടെയും ഉത്തരവ് പ്രകാരം 2023 - 24 അദ്ധ്യായന വര്‍ഷം മുതല്‍ ബി എസ് സി നേഴ്‌സിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം കര്‍ണ്ണാടക എക്‌സാമിനേഷന്‍ അഥോര്‍ട്ടി (KEA) നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.

നേഴ്‌സിംഗ് പഠനത്തിനായി നമ്മുടെ മക്കള്‍ അധികമായി വരുന്ന ബാംഗ്ലൂര്‍ , മംഗലാപുരം തുടങ്ങി കര്‍ണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളില്‍ എന്‍ട്രന്‍സ് റാങ്ക് അടിസ്ഥാനത്തില്‍ ചേരുവാന്‍ നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്.

CET അറ്റന്‍ഡ് എങ്കിലും ചെയ്ത് റാങ്ക് ലിസ്റ്റില്‍ ഉള്ള കുട്ടികള്‍ക്ക് മാത്രമേ ഈ വര്‍ഷം മുതല്‍ എല്ലാത്തരം ക്വോട്ട സിറ്റുകളിലും അഡ്മിഷന്‍ നല്‍ക്കാവു എന്നാണ് ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ നിലപാട്. ആയതിനാല്‍ കര്‍ണ്ണാടകയില്‍ നേഴ്‌സിംഗ് പഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികളെയും Karnataka Examination Authority യുടെ CET എഴുതുവാന്‍ രജിസ്റ്റര്‍ ചെയ്യുവാനായി ഓര്‍മ്മിപ്പിക്കുന്നു.

രെജിസ്‌ട്രേഷന്‍ തുടങ്ങുന്ന തിയ്യതി - 10-Jan-2024

രെജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തിയ്യതി - 10-Feb-2024 CET

എക്‌സാം ദിവസങ്ങള്‍ - 18-Apr-2024 & 19-Apr-2024

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181285/new-guidelines-for-nursing-admission-in-karnataka)