---
title: "ബാലുശേരി നിയോജക മണ്ഡലത്തില്‍ ജല ജീവന്‍പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തീകരണവും റീസ്റ്റോറേഷന്‍ പ്രവര്‍ത്തിയും വേഗത്തില്‍"
english_title: "Quick completion of pipe laying and restoration work of Jal Jeevan scheme in Balushery Constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181713/quick-completion-of-pipe-laying-and-restoration-work-of-jal-jeevan-scheme-in-balushery-constituency"
published_at: "2024-02-03T00:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd38788b52d_ATTACH_NEWS.jpg"
keywords: []
---

# ബാലുശേരി നിയോജക മണ്ഡലത്തില്‍ ജല ജീവന്‍പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തീകരണവും റീസ്റ്റോറേഷന്‍ പ്രവര്‍ത്തിയും വേഗത്തില്‍

> **Lead Summary:** ബാലുശേരി: ബാലുശേരി നിയോജക മണ്ഡലത്തില്‍ ജല ജീവന്‍പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തീകരണവും റീസ്റ്റോറേഷന്‍ പ്രവര്‍ത്തിയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

## Article Content

ബാലുശേരി: ബാലുശേരി നിയോജക മണ്ഡലത്തില്‍ ജല ജീവന്‍പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തീകരണവും റീസ്റ്റോറേഷന്‍ പ്രവര്‍ത്തിയും വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

കെ എം സച്ചിന്‍ദേവ് എംഎല്‍എ നിയമസഭയിലുന്നയിച്ച സബ്മിഷന് മറുപടിപറയുകയായിരുന്നു മന്ത്രി. ബാലുശേരിമണ്ഡലത്തില്‍ 9പഞ്ചായത്തുകളിലേക്കായി 715.6676 കോടിരൂപയുടെഭരണാനുമതിയാണ് ലഭിച്ചത്. റോഡ്‌റീസ്റ്റോറേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ ബന്ധപ്പെട്ട കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുണ്ടോത്ത് തെരുവത്ത് കടവ്‌റോഡില്‍പൈപ്പ് ക്യാപ്പ് ക്ലോസിംഗ് പ്രവര്‍ത്തികളും റോഡ് പുനസ്ഥാപന പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കാനുണ്ട്. ഈ പ്രവര്‍ത്തികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

അത്തോളിമുതല്‍ മൊടക്കല്ലൂര്‍ വരെ 5.34 കിലോമീറ്റര്‍ രണ്ടു ഭാഗത്തും ഗിരീഷ് പുത്തഞ്ചേരി റോഡ് മുതല്‍ കൂമുള്ളിവരെയുള്ള പ്രവര്‍ത്തികള്‍ക്കായി കെആര്‍എഫ്ബി ആവശ്യപ്പെട്ടതുക അടച്ചതായും മന്ത്രി പറഞ്ഞു. പിഎംജി എസ് വൈ റോഡില്‍ പൈപ്പിടാനുള്ള പ്രവര്‍ത്തി ടെണ്ടര്‍ ചെയ്ത കരാറുകാരന് നല്‍കികഴിഞ്ഞതായും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181713/quick-completion-of-pipe-laying-and-restoration-work-of-jal-jeevan-scheme-in-balushery-constituency)