---
title: "ബാലുശ്ശേരി എ.യു .പി സ്‌കൂളിലെ സയന്‍സ് ഫെസ്റ്റ് ഫെബ്രുവരി 2 വെള്ളിയാഴ്ച നടന്നു"
english_title: "The science fest of Balushery AUP School was held on Friday, February 2"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182052/the-science-fest-of-balushery-aup-school-was-held-on-friday-february-2"
published_at: "2024-02-04T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bf6a4be5a98_ATTACH_NEWS.jpg"
keywords: []
---

# ബാലുശ്ശേരി എ.യു .പി സ്‌കൂളിലെ സയന്‍സ് ഫെസ്റ്റ് ഫെബ്രുവരി 2 വെള്ളിയാഴ്ച നടന്നു

> **Lead Summary:** ബാലുശ്ശേരി എ.യു .പി സ്‌കൂളിലെ സയന്‍സ് ഫെസ്റ്റ് ഫെബ്രുവരി 2 വെള്ളിയാഴ്ച നടന്നു.കുട്ടികളുടെ പ്രൊജക്റ്റ് അവതരണവും ലഘുപരീക്ഷണങ്ങളും ലാബ് ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

## Article Content

ബാലുശ്ശേരി എ.യു .പി സ്‌കൂളിലെ സയന്‍സ് ഫെസ്റ്റ് ഫെബ്രുവരി 2 വെള്ളിയാഴ്ച നടന്നു.കുട്ടികളുടെ പ്രൊജക്റ്റ് അവതരണവും ലഘുപരീക്ഷണങ്ങളും ലാബ് ഉപകരണങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.

സ്‌കൂളിലെ മുന്‍ ശാസ്ത്ര അധ്യാപകനായ മൊയ്തീന്‍ മാസ്റ്റര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

സി ആര്‍ സി കോഡിനേറ്റര്‍ അസീല്‍ പദ്ധതി വിശദീകരിച്ചു.എച്ച്.എം., ആശ, പിടിഎ പ്രസിഡണ്ട് ബൈജു, മദര്‍ പി.ടി.എ മല്ലിക, അജിത്ത്, നിജന്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂളിലെ സയന്‍സ് അധ്യാപികയായ ദിവ്യ നന്ദി പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ നാസര്‍ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ എത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182052/the-science-fest-of-balushery-aup-school-was-held-on-friday-february-2)