---
title: "പാത്തിപ്പാറയില്‍  ഫുട്ബോൾ - വോളിബോള്‍ കളിക്കായി കളി സ്ഥലം  നിര്‍മിച്ച് നല്‍കി ഒരു കുടുംബം. "
english_title: "A family built a playground for playing football and volleyball in Pathipara."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182172/a-family-built-a-playground-for-playing-football-and-volleyball-in-pathipara"
published_at: "2024-02-05T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c067152b89b_FOOTALL.jpg"
keywords: []
---

# പാത്തിപ്പാറയില്‍  ഫുട്ബോൾ - വോളിബോള്‍ കളിക്കായി കളി സ്ഥലം  നിര്‍മിച്ച് നല്‍കി ഒരു കുടുംബം. 

> **Lead Summary:** **കോട്ടൂര്‍ : **ഒരു നാടിന്റെ കായിക മോഹങ്ങള്‍ക്ക് ചിറക് നല്‍കി കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറയില്‍ ഫുട്ട്ബോള്‍- വോളിബോള്‍ കളിക്കായി കളി സ്ഥലം നിര്‍മിച്ച് നല്‍കി ഒരു കുടുംബം.

## Article Content

**കോട്ടൂര്‍ : **ഒരു നാടിന്റെ കായിക മോഹങ്ങള്‍ക്ക് ചിറക് നല്‍കി കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറയില്‍ ഫുട്ട്ബോള്‍- വോളിബോള്‍ കളിക്കായി കളി സ്ഥലം നിര്‍മിച്ച് നല്‍കി ഒരു കുടുംബം.

1975-ല്‍ കുടും ബം പ്രദേശത്ത് പ്രവര്‍ത്തിച്ചുവന്ന ഹില്‍സ്റ്റാര്‍ ക്ലബിന് സ്ഥലം നല്‍കിയിരുന്നെങ്കിലും, പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഭാരവാഹികള്‍ വീണ്ടും മൂന്നുമാസം മുമ്പ് കുടുംബത്തെ സമീപിച്ച് കളിസ്ഥലം ഒരുക്കാന്‍ അപേക്ഷിക്കുകയായിരുന്നു.

തുടര്‍ന്ന് കുടുംബാംഗങ്ങളായി സജുതോമസ് ,റോയിജോണ്‍ പുല്ലാപ്പള്ളി, തോമാച്ചന്‍ പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഹില്‍സ്റ്റാര്‍ ക്ലബുംകൂടി കളി സ്ഥലം ആധുനിക വല്‍ക്കരിച്ച് നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു.

കളി സ്ഥലത്തിനോടനുബന്ധിച്ച് സ്ഥാപിച്ച് ഇവരുടെ വന്ദ്യപിതാവ് പി.സി.കുര്യാക്കോസ് പൂല്ലാപ്പള്ളിയുടെ ഫോട്ടോ അനാച്ഛാദനം പാത്തിപ്പാറ ഇടവക വികാരി ഫാ. ജോസഫ് പാലക്കാട് നിര്‍വഹിച്ചു.

കളി സ്ഥലം ലിഞ്ചു എസ്തപ്പാന്‍,റോയിജോണ്‍ പുല്ലാപ്പള്ളി, നിധിന്‍ എകെ. എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

ക്ലബ് പ്രസിഡന്റ് ലിഞ്ചു എസ്തപ്പാന്‍ അധ്യക്ഷനായി. വര്‍ക്കി കുന്നംകുഴക്കല്‍, പാപ്പച്ചന്‍ വടക്കേടത്ത്, എ.കെ.നിധിന്‍ , ജോസ് മച്ചാനിക്കല്‍, ഡിഫന്‍സ് ക്ലബ് രാധാകൃഷ്ണന്‍ ചോലക്കല്‍ , ജോഷി ചെറുപറമ്പില്‍ , ബിജു വടക്കേടത്ത്, ലിന്‍സ് തോമസ് , പി.വിഅഭിനവ് എന്നിവര്‍ സംസാരിച്ചു.

തോമാച്ചന്‍ പുല്ലാപ്പള്ളി, രവി അരീകുളങ്ങര, ഫിലിപ്പ് കുന്നംകുഴക്കല്‍, ബാലകൃഷ്ണന്‍ ചെട്ട്യാര്‍, ജോസ് മച്ചാനിക്കല്‍, സജു തോമസ് ഒറ്റപ്ലാക്കല്‍, ബാലന്‍ പുളിക്കപൊയില്‍, കുന്നം കുഴക്കല്‍ തോമാച്ചന്‍ , വര്‍ക്കി കുന്നംകുഴക്കല്‍, ഇന്ദിര അരീക്കുളങ്ങര, പാപ്പച്ചന്‍ വടക്കേടത്ത് എന്നിവര്‍ കിക്കോഫ് ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182172/a-family-built-a-playground-for-playing-football-and-volleyball-in-pathipara)