---
title: "പുന്നശ്ശേരി എ.എം.യു.പി സ്കൂൾ ശതാബ്ദി ആഘോഷം സഫലം - 2024  മന്ത്രി എ.കെ.ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു"
english_title: "Punnassery AMUP School Centenary Celebration Saphalam - 2024 inaugurated by Minister AK Saseendran"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182177/punnassery-amup-school-centenary-celebration-saphalam-2024-inaugurated-by-minister-ak-saseendran"
published_at: "2024-02-05T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c06bd81131c_SAPHALAM.jpg"
keywords: []
---

# പുന്നശ്ശേരി എ.എം.യു.പി സ്കൂൾ ശതാബ്ദി ആഘോഷം സഫലം - 2024  മന്ത്രി എ.കെ.ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കാരക്കുന്നത്ത് : **പുന്നശ്ശേരി എ.എം.യു.പി സ്കൂൾ ശതാബ്ദി ആഘോഷം സഫലം - 2024 കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജിയുടെ അദ്ധ്യക്ഷതയിൽ കേരള വനം,വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കാരക്കുന്നത്ത് : **പുന്നശ്ശേരി എ.എം.യു.പി സ്കൂൾ ശതാബ്ദി ആഘോഷം സഫലം - 2024 കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം. ഷാജിയുടെ അദ്ധ്യക്ഷതയിൽ കേരള വനം,വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇ.ശശീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്ററും സ്വാഗത സംഘം ജനറൽ കൺവീനറുമായ മുഹമ്മദ് ഷഹീർ എ. കെ 2023 - 24 വർഷത്തെ സ്കൂൾ പ്രവർത്തന റിപ്പോർട്ട് അവതരണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിഷാ മണങ്ങാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മോഹനൻ കെ , നാലാം വാർഡ് മെമ്പർ സീന നമ്പി കണ്ടി , സ്കൂൾ മാനേജർ അബ്ദുറഹിമാൻ എം കെ, പി.ടി.എ പ്രസിഡന്റും സ്വാഗത സംഘം ചെയർമാനുമായ മുഹമ്മദ് അബ്ദുറഹ്മാൻ, മാതൃസമിതി ചെയർപേഴ്സൺ ജസ്ന ടി . ഇ , പി.ടി.എ വൈസ് പ്രസിഡന്റ് ബിന്ദു , പി.ടി. എ . വൈസ് പ്രസിഡന്റ് ഹാരിസ് നടുവൊടിയിൽ, പൂർവവിദ്യാർഥി സംഘടന കൺവീനർ അനീസ് പി . കെ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി .

2023 - 2024 വർഷത്തെ എൽഎസ്എസ്, യുഎസ്എസ്, ഇക്ബാൽ ഉറുദു ടാലന്റ് ടെസ്റ്റ് ,ശാസ്ത്രമേള, സംസ്കൃത മേള, സംസ്കൃതം എൻഡോവ്മെന്റ്, അറബിക് മേള, കെ.ജി ടാലന്റ് സെർച്ച് സ്കോളർഷിപ്പ് , കലാമേള,NuMATS തുടങ്ങി വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ രഹന എം ചടങ്ങിൽ നന്ദി അറിയിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്നും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182177/punnassery-amup-school-centenary-celebration-saphalam-2024-inaugurated-by-minister-ak-saseendran)