---
title: "സംസ്ഥാന ബജറ്റ് ബാലുശ്ശേരി മണ്ഡലത്തിൽ പത്തു കോടി "
english_title: "State Budget 10 Crores in Balushery Constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182322/state-budget-10-crores-in-balushery-constituency"
published_at: "2024-02-05T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c0f004f36e5_peramba.jpg"
keywords: []
---

# സംസ്ഥാന ബജറ്റ് ബാലുശ്ശേരി മണ്ഡലത്തിൽ പത്തു കോടി 

> **Lead Summary:** ബാലുശ്ശേരി : കേരള സംസ്ഥാന ബജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിന്റെ ടൂറിസം മേഖല ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി പത്തു കോടി രൂപ അനുവദിച്ചു. 15 പദ്ധതികൾക്ക് 100 രൂപ ടോക്കൺ പ്രൊവിഷനും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

## Article Content

ബാലുശ്ശേരി : കേരള സംസ്ഥാന ബജറ്റിൽ ബാലുശ്ശേരി മണ്ഡലത്തിന്റെ ടൂറിസം മേഖല ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി പത്തു കോടി രൂപ അനുവദിച്ചു. 15 പദ്ധതികൾക്ക് 100 രൂപ ടോക്കൺ പ്രൊവിഷനും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന കരിയത്തുംപാറ തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാം ഘട്ട വികസനത്തിനായി രണ്ടു കോടി രൂപ ബജറ്റിൽ അനുവദിച്ചു.

എം. എൽ. എ ചെയർമാനായ ടൂറിസം മാനേജ്മെൻറ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന കമ്മിറ്റിയാണ് കരിയത്തുംപാറ തോണിക്കടവ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ വികസനം ലക്ഷ്യം വെച്ച് എകരൂൽ കാക്കൂർ റോഡിൻറെ പ്രവർത്തി പൂർത്തീകരിക്കുന്നതിന് രണ്ട് കോടി രൂപ അനുവദിച്ചു.

നിലവിൽ മൂന്ന് കോടി രൂപയുടെ പ്രവർത്തി ഈ റോഡിൽ നടന്നുവരികയാണ്. ബാലുശ്ശേരി കൂട്ടാലിട കൂരാച്ചുണ്ട് റോഡിൻറെ അവശേഷിക്കുന്ന ഭാഗം ബി. എം&ബി.സി ചെയ്യുന്നതിനായി രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

കക്കയം കരിയത്തുംപാറ നമ്പികുളം ടൂറിസം കേന്ദ്രത്തിലേക്ക് എത്തിപ്പെടാവുന്ന പ്രധാന റോഡാണിത് . മണ്ഡലം വികസന സെമിനാറിന്റെ ഭാഗമായി ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾക്ക് വലിയ പരിഗണനയാണ് ബജറ്റിൽ ലഭിച്ചിട്ടുള്ളത്.

പ്രധാന മണ്ഡലത്തിലെ മാതൃക പദ്ധതികളിൽ ഒന്നായ മഞ്ഞപ്പുഴ രാമൻപുഴ സമഗ്ര പുനരുജജീവ വികസന പദ്ധതിക്ക് രണ്ടു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന കാട്ടാംവള്ളി ടൂറിസം ഇതിൻറെ ഭാഗമായി വികസിപ്പിക്കും.

മണ്ഡലത്തിലെ പ്രധാന ആയുർവേദ ആശുപത്രിയായ തലയാട് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് രണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തി.

100 രൂപ ടോക്കൺ മണി അനുവദിച്ച പ്രവർത്തികൾ -മുത്താച്ചി പാറ ടുറിസം, അത്തോളി കുനിയിൽ കടവ് ടുറിസം, മുളിയങ്ങൾ കായണ്ണ കൈതകൊല്ലി റോഡ്,ഉള്ളിയേരി നഗര സൗന്ദര്യ വത്കരണം, കൂട്ടാലിട നഗര സൗന്ദര്യ വൽക്കരണം, മോതിര ക്കടവ് പാലം, വെങ്ങളത്ത് കണ്ടി പാലം, അത്തോളി കുനിയിൽ കടവ് റോഡ്, വട്ടോളി മങ്കയം തെച്ചി റോഡ്, അറപ്പീടിക കണ്ണാടിപൊയിൽ റോഡ്, ഏകരൂൽ കക്കയം ഡാം സൈറ്റ് റോഡ്, മുണ്ടോത്ത് തെരുവത്ത് കടവ് റോഡ്, കായണ്ണ ജി. യു. പി സ്കൂൾ പാടിക്കുന്നു റോഡ്, തുടങ്ങിയവയാണ് 100 രൂപ ടോക്കൻ അനുവദിച്ച പ്രവർത്തികൾ സർക്കാനിന്റെ ധനസ്ഥിതികണക്കിലെടുത്താവും നടപ്പിലാക്കുക

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182322/state-budget-10-crores-in-balushery-constituency)