---
title: "സംസ്ഥാന ബജറ്റ്:  എലത്തൂര്‍ മണ്ഡലത്തിന് 3.20 കോടി രൂപ"
english_title: "State Budget: Rs 3.20 crore for Elathur constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182340/state-budget-rs-320-crore-for-elathur-constituency"
published_at: "2024-02-05T23:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c11ffe08767_MINISTER.jpg"
keywords: []
---

# സംസ്ഥാന ബജറ്റ്:  എലത്തൂര്‍ മണ്ഡലത്തിന് 3.20 കോടി രൂപ

> **Lead Summary:** എലത്തൂര്‍ : 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ മണ്ഡലത്തിന് 3.20 കോടി രൂപ.

## Article Content

എലത്തൂര്‍ : 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ മണ്ഡലത്തിന് 3.20 കോടി രൂപ.

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ നന്മണ്ടയില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാണം, കാക്കൂരില്‍ ആധുനിക സ്റ്റേഡിയം നിര്‍മ്മാണം എന്നിവയ്ക്കായി 1 കോടി രൂപ വീതവും കൊളത്തൂര്‍ എസ്.ജി.എം.എച്ച്.എസ്.എസ്, പറമ്പില്‍ ജി.എച്ച്.എസ്.എസ് എന്നിവയ്ക്ക് നീന്തല്‍ പരിശീലന കേന്ദ്രത്തിന് 40 ലക്ഷവും തലക്കുളത്തൂര്‍ പഞ്ചായത്തിലെ അന്നശ്ശേരി പാടശേഖരം അഭിവൃദ്ധിപ്പെടുത്തലിന്റെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് 40 ലക്ഷവും കാക്കൂര്‍ പഞ്ചായത്തില്‍ പൊതുശ്മശാന നിര്‍മ്മാണത്തിന് 20 ലക്ഷവും കനോലി കനാല്‍ മാലിന്യമുക്തമാക്കി നവീകരിക്കുന്ന പ്രവവൃത്തിക്കായി 20 ലക്ഷം രൂപയും അനുവദിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

1. നാലുപുരയ്ക്കല്‍ - ചെമ്പന്‍കുന്ന് നെട്ടോളിത്താഴം- കച്ചൂര്‍ത്താഴം റോഡ് (കാക്കൂര്‍ പഞ്ചായത്ത്)

2. കക്കോടി കുടുംബാരോഗ്യ കേന്ദ്രം സി.എച്ച്.സി ആയി ഉയര്‍ത്തല്‍

3. പെരുന്തുരുത്തിപാലം- എലത്തൂര്‍

4. സ്റ്റേഡിയം നവീകരണം- ചേളന്നൂര്‍, കക്കോടി, എലത്തൂര്‍, നന്മണ്ട, തലക്കുളത്തൂര്‍

5. നാരായണ്‍ചിറ വികസന പദ്ധതി -തലക്കുളത്തൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകള്‍

6. മാതൃക സമഗ്ര ഭിന്നശേഷി വികസന പദ്ധതി- ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം- കാക്കൂര്‍

7. അണ്ടിക്കോട് ആയുര്‍വ്വേദ ആശുപത്രി കെട്ടിടനിര്‍മ്മാണം- തലക്കുളത്തൂര്‍

8. കക്കോടി-പൂനൂര്‍ പുഴയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി - കക്കോടി

9. ചേളന്നൂര്‍- പട്ടര്‍പ്പാലം അണ്ടിക്കോട് റോഡ്

10. രാമല്ലൂര്‍ തോട് സംരക്ഷണഭിത്തി - ആപ്പുറത്ത് വി.സി.ബി- കാക്കൂര്‍ പഞ്ചായത്ത്

11. ചെറുകുളം- റഗുലേറ്റര്‍ കം ബ്രിഡ്ജ് - കക്കോടി

12. പുനൂര്‍പുഴ-കക്കോടി മുതല്‍ ചെലവൂര്‍ വരെ സംരക്ഷണഭിത്തി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182340/state-budget-rs-320-crore-for-elathur-constituency)