---
title: "നന്മ കാർഷിക സൊസൈറ്റി ഒന്നാംവാർഷികം; സാംസ്കാരിക സമ്മേളനം ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു "
english_title: "Namana Agricultural Society First Anniversary; Cultural Conference T.P. Damodaran inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182411/namana-agricultural-society-first-anniversary-cultural-conference-tp-damodaran-inaugurated"
published_at: "2024-02-06T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1cc65cc1e3_0000_ATTACH.jpg"
keywords: []
---

# നന്മ കാർഷിക സൊസൈറ്റി ഒന്നാംവാർഷികം; സാംസ്കാരിക സമ്മേളനം ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂർ : **കാവുന്തറയിലെ നന്മ കാർഷിക സൊസൈറ്റി (നാട്ടുനന്മ 2024) വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂർ : **കാവുന്തറയിലെ നന്മ കാർഷിക സൊസൈറ്റി (നാട്ടുനന്മ 2024) വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.

കാർഷിക സെമിനാർ വാർഡ് മെംമ്പർ കെ.കെ.ഷൈമ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് എ സുരേഷ് അധ്യക്ഷനായി.

കെയിലാണ്ടി കൃഷി അസിസ്റ്റൻ്റ് ഓഫീസർ രജീഷ് ക്ലാസെടുത്തു. സന്ദീപ് അരിക്കുളത്തെ ചടങ്ങിൽആദരിച്ചു ഇ ശ്രീധരൻ മാസ്റ്റർ,ടി എം. ഇബ്രാഹിം ഹാജി, അജിത്ത് കുമാർ, എ.രാമകൃഷ്ണൻ, ശ്രീജേഷ് സംസാരിച്ചു.

പഴയ കാല കാർഷികോപകരണപ്രദർശനവും നടത്തി. തുടന്ന് സാസ്കാരിക സമ്മേളനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ദാമോധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെംമ്പർ കെ.കെ.ഷൈമ അധ്യക്ഷയായിപ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി.

പി.കെ മുകുന്ദൻ, കെ.ടി. കെ. റഷീദ്, ശശി കോലത്ത്, കെ.പി.സത്യൻ, ആനന്ദൻ കൂട്ടിലോട്ട് , എ .ശശീന്ദൻ, സെക്രട്ടറി കെ.പി ശരത് ലാൽ എന്നിവർ സംസാരിച്ചു.

> തുടന്ന് വിവിധ കലാപരിപാടികളും ശ്രീജേഷ് കാവിൽ രചനയും അഖിൽ തിരുവോട് സംവിധാനവും ചെയ്ത "പടയാളികൾ " നാടകം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182411/namana-agricultural-society-first-anniversary-cultural-conference-tp-damodaran-inaugurated)