---
title: "നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു"
english_title: "Naduvannur Gram Panchayat presented the annual budget for the year 2024/25"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182427/naduvannur-gram-panchayat-presented-the-annual-budget-for-the-year-202425"
published_at: "2024-02-06T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c1d5ecdd5dd_NADUVANNUR.jpg"
keywords: []
---

# നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂർ :** പശ്ചാത്തല മേഖലക്കും, ശുചിത്വത്തിനും മുൻതൂക്കം നൽകി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.

## Article Content

**നടുവണ്ണൂർ :** പശ്ചാത്തല മേഖലക്കും, ശുചിത്വത്തിനും മുൻതൂക്കം നൽകി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 2024/25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.

41,54,71,266 രൂപ വരവും ,40,33,50,000 ചെലവും ,1,21,21,266 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. നിഷ അവതരിപ്പിച്ചു.

കാർഷിക മേഖലയിൽ ചെറുധാന്യ കൃഷി പ്രോത്സാഹനത്തിനും ,മൃഗസംരക്ഷണത്തിനും പ്രാമുഖ്യം കൊടുത്ത ,ബജറ്റ് പാലിയേറ്റിവ് മേഖലക്ക് മുൻതൂക്കം നൽകിയിട്ടുണ്ട്.

പാർപ്പിടമില്ലത്തവർക്ക് ലൈഫ് ഭവന പദ്ധതിക്ക് 6,43,00,000 രൂപ നീക്കിവെച്ചിട്ടുണ്ട് .മാലിന്യ നിർമാർജ്ജനത്തിന് 90 ലക്ഷവും ,കാർഷിക മേഖലക്ക് 2669600 രൂപയും ,മൃഗസംരക്ഷണ മേഖലക്ക് 2660000 രൂപയും ,ക്ഷീരമേഖലക്ക് 2250000 രൂപയും ,കുടുംബാരോഗ്യ കേന്ദ്രത്തിന് 2465000 രൂപയും നീക്കി വെച്ചിട്ടുണ്ട്

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ഒ.മനോജ് സ്വാഗതം പറഞ്ഞു. സുധീഷ് ചെറുവത്ത് ,കെ.കെ.ഷൈമ, ടി.സി.സുരേന്ദ്രൻ മാസ്റ്റർ ,സജീവൻ മക്കാട്ട് ,സദാനന്ദൻ പാറക്കൽ ,സജിന അക്സർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182427/naduvannur-gram-panchayat-presented-the-annual-budget-for-the-year-202425)