---
title: "എൻ സി സി കേഡറ്റ് കൃഷ്ണ തീർത്ഥയ്ക്ക് നാളെ ഉജ്ജ്വല സ്വീകരണം "
english_title: "NCC cadet Krishna Tirtha will be warmly welcomed tomorrow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182584/ncc-cadet-krishna-tirtha-will-be-warmly-welcomed-tomorrow"
published_at: "2024-02-06T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c26801babfb_KRISHNA.jpg"
keywords: []
---

# എൻ സി സി കേഡറ്റ് കൃഷ്ണ തീർത്ഥയ്ക്ക് നാളെ ഉജ്ജ്വല സ്വീകരണം 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാത്ഥി എൻ സി സി കേഡറ്റ് കൃഷ്ണ തീർത്ഥക്ക് നാളെ ഉജ്വല വരവേല്പ്.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാത്ഥി എൻ സി സി കേഡറ്റ് കൃഷ്ണ തീർത്ഥക്ക് നാളെ ഉജ്വല വരവേല്പ്.

ന്യൂഡൽഹിയിൽ 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത് സംസ്ഥാനതല സ്വീകരണം കഴിഞ്ഞ് വിദ്യാലയത്തിലെത്തുന്ന കൃഷ്ണതീർത്ഥയെ കാലത്ത് 9-30 ന് നടുവണ്ണൂർ ടൗണിലൂടെ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയാലെ NCC സ്കൗട്ട്സ് & ഗൈഡ്സ് / SPC / JRC എന്നീ സന്നദ്ധ സംഘടകളും അധ്യാപകരും PTA/SMC പ്രതിനിധികളും ചേർന്ന് സ്കൂളിലേക്ക് ആനയിക്കും.

തുടർന്ന് സ്കൂളിൽ നടക്കുന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികൾ പിടിഎ, എസ് എം സി ഭാരവാഹികൾ സ്കൂൾ അധികാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182584/ncc-cadet-krishna-tirtha-will-be-warmly-welcomed-tomorrow)