മുസ് ലിം ലീഗ് സമ്മേളനം; പി ടി എച്ച് ഓഫീസ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

  മുസ് ലിം ലീഗ് സമ്മേളനം; പി ടി എച്ച് ഓഫീസ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു
Feb 9, 2024 01:35 PM | By Vyshnavy Rajan

അത്തോളി : ശയ്യാവലംബിയായ രോഗികൾക്ക് പരിചരണം നൽകാനാകുന്നത് സമർപ്പിത മനസുകളുടെ നന്മയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.

'അവകാശ സംരക്ഷണത്തിൻ്റെ ഏഴരപതിറ്റാണ്ട് 'പ്രമേയത്തിൽ നടക്കുന്ന അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനത്തിനോടൊപ്പം നടന്ന പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പീസ് (പി ടി എച്ച്) പാലിയേറ്റീവ് ഹോം കെയർ യൂണിറ്റ് ഓഫീസ് അത്തോളി സി.എച്ച് സ്മാരക സൗധ സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ നിസഹായനായി മാറുന്ന സമയമാണ് രോഗാവസ്ഥയെ ന്നും അത്തരം സന്ദർഭങ്ങളിൽ അവർക്ക് സാന്ത്വനം പകരാനാവുക എന്നത് ദൈവപ്രീതിക്ക് കാരണമായ സദ്പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോയ തങ്ങൾ സി.എച്ച് പോലുള്ള മഹാരഥന്മാർ എല്ലാ അർത്ഥത്തിലും നാടിൻ്റെ നന്മക്കും ജനങ്ങൾക്കും വേണ്ടിയുള്ള ക്ഷേമത്തിനും ആശ്രയത്തിനും നിലകൊണ്ട വരാണ്.


മുസ്ലിം ലീഗ് തുടക്കം കുറിച്ച ഇത്തരം സംരഭങ്ങൾ ജാതിയുടെയോ മതത്തിൻ്റെയോ രാഷ്ട്രീയ കക്ഷിഭേദമന്യേ ഏറ്റവും അർഹിക്കുന്നവരിലേക്ക് എത്തിക്കുവാൻ പോഷക സംഘടനകളും നേതാക്കളും പ്രവത്തകരും പ്രതിജ്ഞാബന്ധരാകണം.

മഹനീയ വ്യക്തിത്വത്തിന്റെ പേരിൽ ഉയരുന്ന പാലിയേറ്റീവ് യൂണിറ്റ് ജാതിമത രാഷ്ട്രീയ ങ്ങൾക്കതീതമായി നാടിന് സാന്ത്വനമേകാൻ സാധിക്കണമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

പി.ടി.എച്ച് പഞ്ചായത്ത് ചെയർമാൻ സി.കെ നസീർ അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ മുഖ്യാതിഥിയായി.പി.ടി.എച്ച് സി ഇ ഒ ഡോ.അമീർ അലി മുഖ്യ പ്രഭാഷണം നടത്തി.

മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്ത്, പി.ടി.ച്ച് ജില്ലാ കോർഡിനേറ്റർ മുഹമ്മദ് മാസ്റ്റർ പ്രസംഗിച്ചു. പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ ഹൈദർ കൊളക്കാട് സ്വാഗതവും പി.ടി.എച്ച് പഞ്ചായത്ത് കൺവീനർ വി.പി ഷാഹിദ നന്ദിയും പറഞ്ഞു.

Muslim League Conference; Abbasali Shihab Thangal inaugurated PTH office Panakkad

Next TV

Related Stories
അൺ എയ്ഡഡ്  വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വർദ്ധിപ്പിക്കാൻ ശില്പശാല  നടത്തുന്നു

Apr 29, 2024 11:40 PM

അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ അക്കാദമിക് നിലവാരം വർദ്ധിപ്പിക്കാൻ ശില്പശാല നടത്തുന്നു

Flying High... Reaching Top, (ഉയരത്തിൽ പറക്കാം, ഉന്നതിയിൽ എത്താം) എന്ന ശീർഷകത്തിലാണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ശില്പശാല ആസൂത്രണം...

Read More >>
 കരുമല കോമ്പില്‍ സ്മിത സത്യന്റെ (44) ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി

Apr 29, 2024 11:07 PM

കരുമല കോമ്പില്‍ സ്മിത സത്യന്റെ (44) ആകസ്മിക നിര്യാണം നാടിന്റെ തേങ്ങലായി

ശിവപുരം മേഖലയിലെ സി.പി.എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ മേഖല കമ്മിറ്റി അംഗവുമായിരുന്ന കരുമല കോമ്പില്‍ സ്മിത...

Read More >>
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
Top Stories