---
title: "റിപ്പബ്ലിക് ദിന ആഘോഷത്തിൽ കേരളത്തെ പ്രതിനിധീകരിച്ച കൃഷ്ണ തീർത്ഥക്ക് സ്കൂളിൽ സ്വീകരണം നൽകി"
english_title: "Krishna Tirtha, who represented Kerala in the Republic Day celebration, was given a reception at the school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183191/krishna-tirtha-who-represented-kerala-in-the-republic-day-celebration-was-given-a-reception-at-the-school"
published_at: "2024-02-09T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6ff17819b8_KRISHNA.jpg"
keywords: []
---

# റിപ്പബ്ലിക് ദിന ആഘോഷത്തിൽ കേരളത്തെ പ്രതിനിധീകരിച്ച കൃഷ്ണ തീർത്ഥക്ക് സ്കൂളിൽ സ്വീകരണം നൽകി

> **Lead Summary:** **നടുവണ്ണൂർ : **ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാർത്ഥി കൃഷ്ണ തീർത്ഥക്ക് സ്കൂളിൽ സ്വീകരണം നൽകി.

## Article Content

**നടുവണ്ണൂർ : **ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി വിദ്യാർത്ഥി കൃഷ്ണ തീർത്ഥക്ക് സ്കൂളിൽ സ്വീകരണം നൽകി.

കൃഷ്ണ തീർത്ഥയെ പി.ടി.എ, സ്റ്റാഫ് പ്രതിനിധികൾ വീട്ടിലെത്തി ബൊക്കെ നൽകി സ്വീകരിക്കുകയും ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ജനപ്രതിനിധികൾ,PTA,SMC, MPTA ഭാരവാഹികൾ,സ്കൗട്ട്സ് & ഗൈഡ്സ്,NCC, SPC, JRC , വിദ്യാർത്ഥികൾ സ്കൾ അധികൃതർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടുവണ്ണൂർ ടൗണിൽ നിന്നും സ്കൂളിലേക്ക് ആനയിക്കുകയും ചെയ്തു.

സ്കൂളിൽ നടന്ന അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷ്ണ തീർത്ഥക്കുള്ള ഉപഹാരവും അദ്ദേഹം കൈമാറി. പി.ടി.എ. പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ഇ. കെ. ശ്യാമിലി, പ്രധാന അധ്യാപകൻ ടി. മുനാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം. കെ. ജലീൽ, ഗ്രാമപഞ്ചായത്ത് അംഗം സജീവൻ മക്കാട്ട്, എസ്. എം. സി. ചെയർമാൻ എം. ഷിബീഷ്, എം. പി. ടി. എ. ചെയർപേഴ്സൺ ലിജി തേച്ചേരി, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് എ. ഷീജ, സ്റ്റാഫ് സെക്രട്ടറി ടി. എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കൃഷ്ണ തീർത്ഥ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183191/krishna-tirtha-who-represented-kerala-in-the-republic-day-celebration-was-given-a-reception-at-the-school)