---
title: "അത്തോളി പ്രോമിസ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികാഘോഷം കൊല്ലം ഷാഫി ഉദ്ഘാടനം ചെയ്തു."
english_title: "Singer Kollam Shafi inaugurated the anniversary celebration of Atholi Promise International School."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183396/singer-kollam-shafi-inaugurated-the-anniversary-celebration-of-atholi-promise-international-school"
published_at: "2024-02-10T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c725fa2167a_shafi.jpg"
keywords: []
---

# അത്തോളി പ്രോമിസ് ഇൻ്റർനാഷണൽ സ്കൂൾ വാർഷികാഘോഷം കൊല്ലം ഷാഫി ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **അത്തോളി : **അത്തോളി പ്രോമിസ് ഇൻ്റർനാഷണൽ സ്കൂൾ പത്താം വാർഷികാഘോഷം 'എക്സ്റ്റസി' 2024 ഗായകൻ കൊല്ലം ഷാഫി ഉദ്ഘാടനം ചെയ്തു.

## Article Content

**അത്തോളി : **അത്തോളി പ്രോമിസ് ഇൻ്റർനാഷണൽ സ്കൂൾ പത്താം വാർഷികാഘോഷം 'എക്സ്റ്റസി' 2024 ഗായകൻ കൊല്ലം ഷാഫി ഉദ്ഘാടനം ചെയ്തു.

സ്കൂൾ ചെയർമാൻ കെ.സി അഭിലാഷ് അധ്യക്ഷനായി. അക്കാദമിക് അഡ്വൈസർ സി.കെ റഹൈൽ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ടി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.

റിട്ട. സിവിൽ സർജൻ ഡോ.പി.ശങ്കരനെ ടി. ചന്ദ്രൻ ആദരിച്ചു. വിവിധ മേഖലയിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, എസ് എം.സി അംഗങ്ങളായ വി.ജോഷിദ്,അൻഫജ്, സ്കൂൾ ലീഡർ ഷാസിൽ റഹ് മാൻ, ആർട്സ് ക്ലബ്ബ് സെക്രട്ടറി ഹൻഫ സി നൗഷാദ് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.സി ഷബ്ന സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് സി.എം അയന നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183396/singer-kollam-shafi-inaugurated-the-anniversary-celebration-of-atholi-promise-international-school)