---
title: "പഠനത്തോടൊപ്പം കൃഷിയും; മാതൃകയായി കക്കയം ഗവ.എൽപി സ്കൂൾ വിദ്യാർഥികൾ"
english_title: "Agriculture along with studies; Kakkayam Govt LP School students as role models"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/183671/agriculture-along-with-studies-kakkayam-govt-lp-school-students-as-role-models"
published_at: "2024-02-11T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c887f2c3367_farming.jpg"
keywords: []
---

# പഠനത്തോടൊപ്പം കൃഷിയും; മാതൃകയായി കക്കയം ഗവ.എൽപി സ്കൂൾ വിദ്യാർഥികൾ

> **Lead Summary:** **കക്കയം : **കക്കയം ഗവ. എൽപി സ്കൂളിൽ വിളവെടുപ്പുത്സവം നടത്തി.ജൈവവള പ്രയോഗ രീതിയിലൂടെ ഒരുക്കിയ കൃഷിയിൽ പയർ, കോവൽ,വെണ്ട, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തത്.

## Article Content

**കക്കയം : **കക്കയം ഗവ. എൽപി സ്കൂളിൽ വിളവെടുപ്പുത്സവം നടത്തി.ജൈവവള പ്രയോഗ രീതിയിലൂടെ ഒരുക്കിയ കൃഷിയിൽ പയർ, കോവൽ,വെണ്ട, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്തത്.

പച്ചക്കറി തൈകള്‍ക്കും, വാഴക്കും വെള്ളം ഒഴിക്കലും കളകള്‍ നശിപ്പിക്കലുമെല്ലാം വിദ്യാര്‍ഥികൾ തന്നെയാണ് എല്ലാ ദിവസവും ചെയ്തിരുന്നത്.

എൽ.കെ.ജി മുതല്‍ നാലാം ക്ലാസ് വരെ 49 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ഫലപ്രദമായി നടപ്പിലാക്കിയ വിദ്യാലയം എന്ന പെരുമയും കക്കയം ഗവ.എൽപി സ്കൂളിന് അവകാശപ്പെടാനുണ്ട്.

കൂടാതെ പാഠ്യപദ്ധതിയുടെ ഭാഗമായി 'മണ്‍മറഞ്ഞ് പോകുന്ന കാര്‍ഷിക സംസ്‌കാരം' എന്ന വിഷയം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാനും കൃഷിയിലൂടെ ഉപകരിക്കുന്നുവെന്ന് അധ്യാപകർ പറയുന്നു.

കുട്ടികർഷകരുടെ കൃഷി വിളവെടുപ്പിന് പിന്തുണ നൽകി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട,ഗ്രാമപഞ്ചായത്തംഗങ്ങളായ ഡാർളി പുല്ലംകുന്നേൽ, ഒ.കെഅമ്മദ്,അരുൺ ജോസ് എന്നിവർ സ്കൂൾ പരിസരത്ത് എത്തിയിരുന്നു.

സ്കൂൾ പ്രധാനധ്യാപകൻ മനോജ് തോമസ്, അധ്യാപകരായ എ.എ.തോമസ്, പി.വി.റെജി.ഡോണ ജോൺ,വി.ബൈജു, വിദ്യാർഥി പ്രതിനിധികളായ ആൽവിൻ പ്രിൻസ്,സയാൻ സൈനു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/183671/agriculture-along-with-studies-kakkayam-govt-lp-school-students-as-role-models)