---
title: "ഐ.ആര്‍.എം.യു ബാലുശ്ശേരിമേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "IRMU organized the Balussery Region Convention"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184578/irmu-organized-the-balussery-region-convention"
published_at: "2024-02-14T22:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccf8d2dd714_ATTACH_NEWS.jpg"
keywords: []
---

# ഐ.ആര്‍.എം.യു ബാലുശ്ശേരിമേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:**  ബാലുശ്ശേരി : അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.ആര്‍.എം.യു. (ഇന്ത്യന്‍ റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) ബാലുശ്ശേരി മേഖല കണ്‍വെന്‍ഷന്‍ നടത്തി.

## Article Content

 ബാലുശ്ശേരി : അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐ.ആര്‍.എം.യു. (ഇന്ത്യന്‍ റിപോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍) ബാലുശ്ശേരി മേഖല കണ്‍വെന്‍ഷന്‍ നടത്തി.

ബാലുശ്ശേരി റസ്റ്റ് ഹൗസിന്റെ സമീപത്തെ കെ. പോപ് ( K pop cafe )ചേര്‍ന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിന്റ് കുഞ്ഞബ്ദുല്ല വാളൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രെഷറര്‍ കെ.ടി. റഷീദ് വിഷയാവതരണം നടത്തി. സതീഷ് . എ.പി കൂട്ടാലിട അധ്യക്ഷത വഹിച്ചു. പ്രജീഷ് കുമാര്‍ ബാലുശ്ശേരി  സ്വാഗതവും നൗഷാദ് മങ്കയം നന്ദിയും പറഞ്ഞു.

ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനും ഇന്‍ഷുറന്‍സ് പദ്ധതിയെ പറ്റിയും ജില്ലാ ഭാരവാഹി രഘുനാഥ് പുറ്റാട് വിശദീകരിച്ചു. ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാവാനും യോഗം തിരുമാനിച്ചു.

ഭാരവഹികളായി നൗഷാദ് മങ്കയം (പ്രസിഡന്റ്), സതീഷ് . എ.പി. കൂട്ടാലിട(സെക്രട്ടറി) രമനീഷ് കോരങ്ങാട് (ട്രഷറര്‍), പ്രജീഷ് കുമാര്‍  ബാലുശ്ശേരി(ജോയന്റ് സെക്രട്ടറി), ആദര്‍ശ് മാര്‍വല്‍(വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു. 11 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184578/irmu-organized-the-balussery-region-convention)