---
title: "അത്തോളി പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി"
english_title: "Atholi panchayat office staged dharna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184612/atholi-panchayat-office-staged-dharna"
published_at: "2024-02-15T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd8b9feaaa8_atholi.jpg"
keywords: []
---

# അത്തോളി പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി

> **Lead Summary:** **അത്തോളി : **ത്രിതല പഞ്ചായത്തുകള്‍ക്ക് വികസന ഫണ്ട് നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി.

## Article Content

**അത്തോളി : **ത്രിതല പഞ്ചായത്തുകള്‍ക്ക് വികസന ഫണ്ട് നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫീസ് ധര്‍ണ നടത്തി.

കെ. പി സി സി അംഗം കെ.എം. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷയായി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ കൊളക്കാട്, ബ്ലോക്ക് ഭാരവാഹികളായ അജിത് കരുമുണ്ടേരി, വി.കെ.രമേശ് ബാബു, ഇയ്യാങ്കണ്ടി മുഹമ്മദ്, ഷീബാr രാമചന്ദ്രന്‍, പി.എം.രമ, മണ്ഡലം ഭാരവാഹികളായ ടി.പി. ജയപ്രകാശ്, രമേശ് വലിയാറമ്പത്ത്, ഗിരീഷ് പാലാക്കര, കൃഷ്ണന്‍ മാസ്റ്റര്‍, യു.ഡി എഫ്f ചെയര്‍മാന്‍ രാജേഷ് കൂട്ടാക്കില്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തി മാവീട്ടില്‍, സന്ദീപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ലത്തീഫ് കോറോത്ത്, ഷൗക്കത്ത് അത്തോളി, ബാബു കല്ലട എന്നിവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184612/atholi-panchayat-office-staged-dharna)