---
title: "എഴുകുളം എ യുപി സ്കൂളിൽ വാനനിരീക്ഷണ ക്ലാസ് നടത്തി"
english_title: "An aerial observation class was conducted at Ezhukulam A UP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184633/an-aerial-observation-class-was-conducted-at-ezhukulam-a-up-school"
published_at: "2024-02-15T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd9f007e503_0000_ATTACH_2.jpg"
keywords: []
---

# എഴുകുളം എ യുപി സ്കൂളിൽ വാനനിരീക്ഷണ ക്ലാസ് നടത്തി

> **Lead Summary:** **നന്മണ്ട : **നന്മണ്ട എഴുകുളം എ യുപി സ്കൂളിൽ വാന നിരീക്ഷണ ക്ലാസ്സ് നടത്തി.

## Article Content

**നന്മണ്ട : **നന്മണ്ട എഴുകുളം എ യുപി സ്കൂളിൽ വാന നിരീക്ഷണ ക്ലാസ്സ് നടത്തി.

ഡോ ജോബി രാജ് T (അസോ.പ്രൊഫ,സുവോളജി ഡിപ്പാർട്ട്മെന്റ്, കോടഞ്ചേരി ഗവൺമെൻറ് കോളേജ്) ഉദ്ഘാടനം ചെയ്തു.ആർ പത്മനാഭൻ (അധ്യാപകൻ, പാഠപുസ്തക സമിതി അംഗം , വാനനിരീക്ഷകൻ )ക്ലാസ് നയിച്ചു.

ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വഹീദലി കെ വി, പ്രധാന അധ്യാപകൻ ബി രഘുനാഥ് ,കെ .സോന,കെ .സെറീന, റിയാസ് കെ കെ എന്നിവർ സംസാരിച്ചു.

5, 6, 7 ക്ലാസുകളിൽ ഉള്ള 120 ഓളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. എഴുകുളത്തിനടുത്തുള്ള കൊളപ്പുറത്ത് ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടി വിദ്യാർത്ഥികൾക്ക് പുതിയൊരു അനുഭവമായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184633/an-aerial-observation-class-was-conducted-at-ezhukulam-a-up-school)