---
title: "'ശതം സഫലം'; അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ശതാബ്ദി ആഘോഷം  ഫെബ്രുവരി 17 ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും "
english_title: "Atholi Govt. Minister AK Saseendran will inaugurate the centenary celebrations of the Vocational Higher Secondary School on February 17."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184676/atholi-govt-minister-ak-saseendran-will-inaugurate-the-centenary-celebrations-of-the-vocational-higher-secondary-school-on-february-17"
published_at: "2024-02-15T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdb7aac5702_atholi_school.jpg"
keywords: []
---

# 'ശതം സഫലം'; അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ശതാബ്ദി ആഘോഷം  ഫെബ്രുവരി 17 ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും 

> **Lead Summary:** > **അത്തോളി : **അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. "ശതം സഫലം " എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ 2024 ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വനം പരിസ്ഥിതി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

## Article Content

> **അത്തോളി : **അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. "ശതം സഫലം " എന്ന പേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ 2024 ഫെബ്രുവരി 17 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വനം പരിസ്ഥിതി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ബാലുശ്ശേരി എം.എൽ.എ. അഡ്വ. സച്ചിൻ ദേവിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോഴിക്കോട് എം.പി. എം. കെ. രാഘവൻ മുഖ്യാതിഥിയാകും.

സ്പോർട്സ് അക്കാദമി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിക്കും.

കൊമേഡിയൻ ദേവരാജ് കോഴിക്കോട്, ഫ്ലവേഴ്സ് TV ഫെയിം കുമാരി ലക്ഷ്യ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥി കളുടെയും അദ്ധ്യാപകരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപ്രകടനങ്ങളും അരങ്ങേറും.

> തുടർന്ന് കോഴിക്കോട് നാന്തലക്കുട്ടം അവതരിപ്പിക്കുന്ന "പകർന്നാട്ടം" - നൃത്ത സംഗീത പരിപാടിയും അരങ്ങേറും.

സ്കൂളിന്റെ സഫലമായ നുറു വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ ഉദ്ഘാടന ചടങ്ങിലും തുടർന്നും എല്ലാവരും പങ്കാളികളാകണമെന്ന് പത്രസമ്മേളനത്തിൽ ജി.എസ്.പാർവതി (പ്രിൻസിപ്പൽ HSS), കെ.പി. ഫൈസൽ ( പ്രിസിപ്പൽ VHSE) , പി.പി.സുഹറ (HM ), സന്ദീപ് കുമാർ (PTA പ്രസിഡന്റ് ) ,കെ.എം. മണി (പ്രോഗ്രാം കൺ വീനർ ), പ്രോഗ്രാം പബ്ലിസിറ്റി കൺ വീനർ സാബിറ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184676/atholi-govt-minister-ak-saseendran-will-inaugurate-the-centenary-celebrations-of-the-vocational-higher-secondary-school-on-february-17)