---
title: " ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; അപകടത്തിൽപ്പെട്ടത്  കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് "
english_title: "Accident after tourist bus hits divider; A bus carrying natives of Karnataka was involved in the accident"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/184766/accident-after-tourist-bus-hits-divider-a-bus-carrying-natives-of-karnataka-was-involved-in-the-accident"
published_at: "2024-02-15T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce022d67f8d_accident_2.jpg"
keywords: []
---

#  ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം; അപകടത്തിൽപ്പെട്ടത്  കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ് 

> **Lead Summary:** **താമരശ്ശേരി : **ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട്ടിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

## Article Content

**താമരശ്ശേരി : **ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോടിനടുത്ത് പുല്ലാഞ്ഞിമേട്ടിൽ ടൂറിസ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലർച്ചയുടെ ആയിരുന്നു അപകടം. കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത് ആർക്കും പരിക്കില്ല.

ഇടിയുടെ ആഘാതത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചു.

അതേസമയം പുല്ലാഞ്ഞിമേട്ടിൽ വളവിൽ അപകടങ്ങൾ പതിവാകുന്നു. വളവിൽ വാഹന യാത്രക്കാർക്ക് കാണാവുന്ന രീതിയിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമാകുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/184766/accident-after-tourist-bus-hits-divider-a-bus-carrying-natives-of-karnataka-was-involved-in-the-accident)